ദോഹ: ഖത്തറില്‍ ചിത്രീകരിച്ച ഇന്ത്യന്‍ വെബ് സീരിസിെൻറ സംപ്രേഷണം ഫെബ്രുവരി 14 മുതല്‍. ‘കെഹ്നേ കൊ ഹംസഫര്‍ ഹെ 2’ എന്ന വെബ്സീരിസാണ് 14 മുതല്‍ സംപ്രേഷണം ചെയ്യുന്നത്. ഖത്തറിലെ വിവിധ ഭാഗങ്ങളിലായിരുന്നു ഇതിെൻറ ചിത്രീകരണം. ഷെറാട്ടണ്‍ ദോഹ, കതാറ കള്‍ച്ചറല്‍ വില്ലേജ്, അല്‍ഹസം മാള്‍, സീലൈന്‍ ബീച്ച് എന്നിവിടങ്ങളിലെല്ലാം ചിത്രീകരണം നടന്നു. അടുത്തിടെ പുറത്തുവിട്ട ട്രെയ്ലർ മികച്ച പ്രതികരണമാണ് നേടിയെടുത്തത്. എഎല്‍ടി ബാലാജിയിലാണ് ഷോയുടെ സംപ്രേഷണം. വെബ് സീരിസിെൻറ രണ്ടാം സീസണാണ് ഇത്തവണത്തേത്. 15 എപ്പിസോഡുകളുണ്ടായിരുന്ന ആദ്യ സീസണ് വലിയ ഹിറ്റായിരുന്നു. റോണിത് റോയി, മോന സിങ്, ഗുര്‍ദീപ് പുന്‍ജ്, പൂജ ബാനര്‍ജി എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കൈരളി ടിവി സംപ്രേഷണം ചെയ്യുന്ന ‘വിചാരണ’ എന്ന മൊഴിമാറ്റ പരമ്പരയില്‍ അഭിഭാഷകെൻറ വേഷത്തിലെത്തുന്ന റോണിത് റോയി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.