എസ്ദാൻ മാളിൽ ഇസ്​ലാമിക്​ ബാങ്കി​െൻറ പുതിയ ശാഖ

ദോഹ: ഖത്തർ ഇൻറർനാഷനൽ ഇസ്​ലാമിക്​ ബാങ്കി​​​െൻറ പുതിയ ശാഖ വക്​റയിലെ എസ്ദാൻ മാളിൽ തുറന്നു. ഡയറക്​ടർ ബോർഡ്​ ചെയർമാൻ ഡോ. ഖാലിദ്​ ബിൻ ഥാനി ബിൻ അബ്​ദുല്ല ആൽഥാനി ഉദ്​ഘാടനം ചെയ്​തു. മാളി​​​െൻറ താഴത്തെ നിലയിൽ നാലാം ഗേറ്റിന്​ മുൻവശത്തായാണ്​ ബാങ്ക്​ പ്രവർത്തിക്കുക. ശനിയാഴ്​ച മുതൽ വ്യാഴാഴ്​ച വരെ രാവിലെ ഒമ്പതുമുതൽ ഉച്ചക്ക്​ 2.30 വരെയും വൈകുന്നേരം 3.30 മുതൽ രാത്രി ഒമ്പതുവരെയുമാണ്​ ബാങ്ക്​ പ്രവർത്തിക്കുക. വൈകുന്നേരം നാല്​ മുതൽ രാത്രി ഒമ്പതുവരെ പ്രവർത്തിക്കുന്ന സായാഹ്​നശാഖയും ഉണ്ടാകും. ബാങ്കി​​​െൻറ സേവനം കൂടുതൽ പ്രദേശങ്ങളിലേക്കും ആളുകളിലേക്കും എത്തിക്കുന്നതി​​​െൻറ ഭാഗമായാണ്​ വിവിധയിടങ്ങളിൽ കൂടുതൽ ശാഖകൾ തുറക്കുന്നതെന്ന്​ അധികൃതർ പറഞ്ഞു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.