ദോഹ: അധ്യാപനം എന്ന കലയുടെ വിജയം നിരന്തര പരിശീലനത്തിലൂടെയാണ് സധ്യമാവുകയെന്ന് ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ റെക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് പറഞ്ഞു. സെൻറർ ഫോർ ഇന്ത്യൻ കമ്മ്യുണിറ്റി (സി.ഐ.സി) എജ്യുക്കേഷന്‍ വിഭാഗവും മജ്ലിസ് മദ്റസ എജ്യുക്കേഷന്‍ ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച ഒരാഴ്ചത്തെ ‘മദ്റസ മുറബ്ബി’ പരിശീലന പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ഐ.സി വിദ്യാഭ്യാസ വിഭാഗം തലവന്‍ എം.എസ്.എ റസാഖ് അധ്യക്ഷത വഹിച്ചു.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചനാസമിതിയംഗം ടി. മുഹമ്മദ് വേളം മുഖ്യപ്രഭാഷണം നടത്തി. മജ്ലിസ് മദ്റസ എജ്യുക്കേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ സുശീര്‍ ഹസന്, പരിശീലകരായ ഡോ. സാബിഖ് എം.കെ, അബ്ദുല്‍ ജലീല്‍ പി, ശാക്കിര്‍ കെ, എഫ്.സി.സി ഡയറക്ടര്‍ ഹബീബുര്റഹ്മാന് കിഴിശ്ശേരി, ദോഹ മദ്റസ ആക്ടിംഗ് പ്രിന്‍സിപ്പൽ സഫീര്‍ മമ്പാട് എന്നിവര്‍ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പഠിതാക്കാള്‍ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക ‘ബസ്വമാത്ത് ഖത്തര്‍’ ഡോ. അബ്ദുസ്സലാം അഹ്മദ്, സക്കിയ എം.എക്ക് നല്കി പ്രകാശനം ചെയ്തു. നാസര്‍ എം.എയും സജ്ന നജീമും അനുഭവം പങ്കുവെച്ചു. ക്യാമ്പ് കോര്‍ഡിനേറ്റര്‍ സക്കിയ എം.എ സ്വാഗതവും ഇലൈഹി സബീല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.