ദോഹ: ത്രിരാഷ്ട്ര ഏഷ്യന്‍ പര്യടനത്തിെൻറ ഭാഗമായി ചൈനയിലെത്തിയ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി ചൈനീസ് പ്രസിഡൻറ് ഷി ജിങ്പിങുമായി ചര്‍ച്ച നടത്തി. ബീജിങില്‍ പീപ്പിള്‍സ് പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഏഷ്യന്‍ കപ്പിലെ ഖത്തറിെൻറ ഫൈനൽ പ്രവേശനത്തിൽ പ്രസിഡൻറ് അഭിനന്ദനം അറിയിച്ചു. 2022 ഫിഫ ലോകകപ്പ് തയാറെടുപ്പുകളും ഉയര്‍ന്നു. ഇരുനേതാക്കളുടെയും സാന്നിധ്യത്തില്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. അടിസ്ഥാനസൗകര്യവികസനമേഖലയില്‍ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ഉഭയകക്ഷി ബന്ധവും സഹകരണവും ഏകോപിപ്പിക്കുന്നതിനും ധാരണയായി. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ തന്ത്രപ്രധാന സംവാദ സംവിധാനം രൂപീകരിക്കും. നയതന്ത്രതലത്തില്‍ പരിശീലനത്തിനായി വിദേശകാര്യമന്ത്രാലയത്തിലെ ഡിപ്ലോമാറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടും ചൈന വിദേശകാര്യയൂണിവേഴ്സിറ്റിയും ധാരണാപത്രം ഒപ്പുവച്ചു. ബെല്‍റ്റ് റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയവും ചൈനീസ് ദേശീയ വികസന പരിഷ്കരണ കമ്മീഷനും ധാരണാപത്രത്തിലേര്‍പ്പെട്ടു.
ബെല്‍റ്റ് റോഡ് പദ്ധതിയുടെ സംയുക്ത നിര്‍മാണവുമായി ബന്ധപ്പെട്ട മാപ്പ് വികസിപ്പിക്കും. ചൈന ഖത്തര്‍ ഫ്രണ്ട്ഷിപ്പ് അസോസിയേഷനും ചൈനീസ് അറബ് ഫ്രണ്ട്ഷിപ്പ് അസോസിയേഷനും പ്രോട്ടോകോള്‍ സഹകരണത്തില്‍ ഒപ്പുവച്ചു. ഖത്തര്‍ ഫ്രീ സോണ്‍സ് അതോറിറ്റിയും ചൈന കൗണ്‍സില്‍ ഫോര്‍ ദി പ്രമോഷന് ഓഫ് ഇൻറര്‍നാഷണല്‍ ട്രേഡും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. നേരത്തേ അമീർ ചൈനീസ് പ്രധാനമന്ത്രി ലി കെചിയാങുമായും കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ പരസ്പരം സഹായിക്കുന്ന രാജ്യങ്ങൾ എന്ന നിലയിൽ ഖത്തറും ചൈനയും അടുത്ത സുഹൃത്തുക്കളാണെന്നും ഖത്തർ അമീറിനെ ചൈയിലേക്ക് സ്വാഗതം ചെയ്യുന്നതായും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയമേഖലയിൽ നടക്കുന്നതടക്കം വിവിധ മേഖലകളിലെ സഹകരണത്തിെൻറ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ജനങ്ങളുെട സാമ്പത്തിക–വാണിജ്യ–രാഷ്ട്രീയ വളർച്ചക്ക് മുതൽക്കൂട്ടണെ്.
ലോകത്തിലെ എല്ലാ ഭാഗങ്ങളിലുമുള്ള നിലവിലെ സാമ്പത്തിക–രാഷ്ട്രീയ സാഹചര്യം ഖത്തറും ൈചനയും തമ്മിലുള്ള നല്ല ബന്ധം തേടുന്നുണ്ടെന്ന് അമീർ പറഞ്ഞു. ഗൾഫ്പ്രതിസന്ധിയിലുള്ള ൈചനയുടെ നിലപാടിനെ അമീർ പ്രംശംസിച്ചു. അറബ്മേഖലയുമായി ബന്ധപ്പെട്ട് ൈചനക്ക് നിർണായക പങ്ക് വഹിക്കാനുണ്ട്. എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഏക പരിഹാരം പരസ്പരമുള്ള ചർച്ചയാണെന്നും അമീർ പറഞ്ഞു. വിനോദസഞ്ചാരം, സാമ്പത്തികം, നിക്ഷേപം, ഉൗർജം, കൃഷി, സാംസ്കാരികം, യുവജന–കായികമേഖല, സമകാലിക പ്രശ്നങ്ങൾ എന്നിവയിലൊക്കെയുള്ള പരസ്പര സഹകരണം സംബന്ധിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. ചൈനീസ് നാഷനൽ പീപ്പിൾസ് കോൺഗ്രസ് (എൻ.പി.സി) സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ ലി ഴാൻഷുവുമായും അമീർ കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.