ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഇന്‍കാസ് ഖത്തര്‍ സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് മീറ്റ് ഫെബ്രുവരി 12ന് നടക്കുമെന്ന് പ്രസിഡണ്ട് സമീര്‍ ഏറാമല വാർത്താസമ്മേളനത്തിൽ അറിയിച്ചു. അബൂഹമൂറിലെ മോഡേണ്‍ ഇന്ത്യന്‍ സ്കൂളിലെ ഡൈനാമിക് സ്പോര്‍ട്സ് അങ്കണത്തിലും അല്‍ജസീറ അക്കാദമിയിലുമായാണ് മീറ്റ്. ഉദ്ഘാടന സെഷന് രാവിലെ എട്ട് മണിമുതല്‍ മോഡേണ്‍ ഇന്ത്യന്‍ സ്കൂളിലും സമാപാന സെഷന് വൈകുന്നേരം നാലിന് അല്‍ജസീറ അക്കാദമയിലുമാണ് നടക്കുക. മാര്‍ച്ച് പാസ്റ്റ്, ഷട്ടില്‍ ബാഡ്മിറ്റണ്‍, സ്ത്രീകള്‍ക്കായുള്ള ത്രോബോള്‍, നടത്ത മത്സരം, കുട്ടികള്‍ക്കായുള്ള ഫുട്ബോള്‍ എന്നിവയാണ് ഡി.എം.ഐ.എസില്‍ നടക്കുക.
ഫുട്ബോള്‍, വോളിബോള്‍, വടംവലി എന്നിവ അല്‍ജസീറ അക്കാദമിയില്‍. സ്പോര്‍ട്സ് മീറ്റില്‍ ചാമ്പ്യന്‍ പട്ടം നേടുന്ന ടീമിന് കണ്ണൂരിൽ കൊലചെയ്യപ്പെട്ട ശുഹൈബിെൻറ നാമത്തിലുള്ള ഓവറോള്‍ ട്രോഫിയാണ് നല്‍കുന്നത്. ഫുട്ബോള്‍ ജേതാക്കള്‍ക്ക് ഈ അടുത്തു വിടപറഞ്ഞ ഇന്‍കാസ് തൃശൂര്‍ ജില്ലാ മുന്‍ പ്രസിഡൻറ് പികെ റഷീദിെൻറ പേരിലുള്ള ട്രോഫി നല്‍കും. രണ്ടുജില്ലാ ടീമുകള്‍ ചേര്‍ന്ന ആറു ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഓര്‍ഗനൈസിങ് കമ്മിറ്റി ചീഫ് പാട്രന്‍ സാം കുരുവിള, ചെയര്മാന് ആഷിഖ് അഹമ്മദ്, കണ്‍വീനര്‍ മനോജ് കൂടില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.