നി​​റ​​ങ്ങ​​ളി​​ൽ നീ​രാ​ടിയൊരു ഒാട്ടം

ദോ​​ഹ: ‘ആ​​ദ്യം നി​​ങ്ങ​​ളു​​ടെ ആ​​രോ​​ഗ്യം’ എ​​ന്ന സ​​ന്ദേ​​ശ​​വു​​മാ​​യി വെ​​യ്ൽ കോ​​ർ​​ണെ​​ൽ മെ​​ഡ ി​​സി​​ൻ ദോ​​ഹ സം​​ഘ​ടി​​പ്പി​​ച്ച ആ​​രോ​​ഗ്യ ബോ​​ധ​​വ​​ത്​ക​​ര​​ണ കൂ​​ട്ട​​യോ​​ട്ട​​മാ​​യ ക​​ള​​ർ റ ​​ണ്ണി​​ൽ പ​​ങ്കെ​​ടു​​ത്ത​​ത് 10000ല​​ധി​​കം പേ​​ർ. ഖ​​ത്ത​​ർ നാ​​ഷ​​ണ​​ൽ ക​​ൺ​​വെ​​ൻ​​ഷ​​ൻ സെ​​ൻ​​റ​​റി​​ൽ ന​​ട​​ന്ന അ​​ഞ്ച് കി​​ലോ​​മീ​​റ്റ​​ർ ദൈ​​ർ​​ഘ്യ​​മു​​ള്ള കൂ​​ട്ട​​യോ​​ട​​ത്തി​​ൽ വർണം വാ​​രി​​വി​​ത​​റി നി​​റ​​ങ്ങ​​ളി​​ൽ മു​​ങ്ങി​​യാ​​ണ് ആ​​ളു​​ക​​ൾ പ​​ങ്കെ​​ടു​​ത്തത്. ദോ​​ഹ ക​​ണ്ട ഏ​​റ്റ​​വും വ​​ലി​​യ പ​​രി​​പാ​ടി​​യാ​​യാ​​ണ് ക​​ഴി​​ഞ്ഞ ദി​​വ​​സം സ​​മാ​​പി​​ച്ച ക​​ള​​ർ റ​​ൺ വി​​ല​​യി​​രു​​ത്ത​​പ്പെ​​ടു​​ന്ന​​ത്.

ഓ​​ട്ട​​ത്തി​​ന് പു​​റ​​മേ, സൂ​​പ്പ​​ർ സോ​​ൺ, ഫോം ​​സോ​​ൺ എ​​ന്നി​​ങ്ങ​​നെ ര​​ണ്ട് പ​​രി​​പാ​​ടി​​ക​​ൾ കൂ​​ടി ഇ​​ത്ത​​വ​​ണ സം​​ഘാ​​ട​​ക​​ർ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. 2014ലാ​​ണ് ആ​​രോ​​ഗ്യ​​ബോ​​ധ​​വ​​ത്​ക​​ര​​ണ​​ത്തിെ​​ൻ​​റ ഭാ​​ഗ​​മാ​​യി വെ​​യ്ൽ കോ​​ർ​​ണെ​​ൽ മെ​​ഡി​​സി​​ൻ ഖ​​ത്ത​​ർ ക​​ള​​ർ റ​​ൺ എ​​ന്ന പേ​​രി​​ൽ ആ​​ദ്യ​​കൂ​​ട്ട​​യോ​​ട്ടം സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. അ​​ഞ്ച് കി​​ലോ​​മീ​​റ്റ​​ർ ഓ​​ട്ടം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​വ​​ർ​​ക്കു​​ള്ള സാ​​ക്ഷ്യ​​പ​​ത്ര​​വും മെ​​ഡ​​ൽ വി​​ത​​ര​​ണ​​വും ഇ​​ത്ത​​വ​​ണ​​ത്തെ സ​​വി​​ശേ​​ഷ​​ത​​യാ​​യി​​രു​​ന്നു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.