ദോഹ: ഇന്ത്യ^ഖത്തര്‍ സാംസ്കാരികവര്ഷത്തിെൻറ ഭാഗമായി ഇന്ത്യന്‍ സംഗീത ഇതിഹാസം ഓസ് കാര്‍ ജേതാവ് എ.ആര്. റഹ്മാന് ദോഹയില്‍ പരിപാടി അവതരിപ്പിക്കും. കതറ സ്റ്റുഡിയോയാണ് എ.ആര്.റഹ്മാനുമായി ചേര്‍ന്ന് ദോഹയില്‍ എത്തുന്നതെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന് പറഞ്ഞു. പ്രമുഖ ഖത്തരി സംഗീതസംവിധായികയും ഗായികയുമായ ദനാ അല്ഫര്ദാനും ഇതിൽ ചേരും. 2022 ഫിഫ ലോകകപ്പിനായി സജ്ജമായ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ മാര്‍ച്ച് 22, 26 തീയതികളിലാണ് പരിപാടി.
റഹ്മാന് അദ്ദേഹത്തിെൻറ ട്രൂപ്പിനൊപ്പമായിരിക്കും ദോഹയിലെത്തുക. ഫെബ്രുവരി നാലിന് ‘ടിക്കറ്റ് ടു ബോളിവുഡ്’ എന്ന ട്രൂപ്പിറെ പരിപാടിയോടെയാണ് ഔദ്യോഗികമായി സാംസ്കാരികവര്ഷാഘോഷങ്ങള്ക്ക് തുടക്കമാകുക. ഇത് കതാറയിലെ ഓപ്പേറ ഹൗസിലാണ് നടക്കുക. വിഐപികള്‍ക്കും അതിഥികള്‍ക്കുമായുള്ള പ്രത്യേക പരിപാടിയായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. ഇതേ പരിപാടി ഇന്ത്യന്‍ കമ്യൂണിറ്റിക്കായി തൊട്ടടുത്ത ദിവസം വീണ്ടും അരങ്ങേറും. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി 11 മറ്റ് പരിപാടികളും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.