ദോഹ: അധ്യാപക സമൂഹം ദീര്‍ഘദൃഷ്ടിയുള്ളവരും ഉന്നതിയിലേക്ക് നോക്കാന്‍ കഴിയുന്നവരു മാകണമെന്ന് ഐ.ഇ.സി.ഐ ചെയര്മാൻ ഡോ. മുഹമ്മദലി കൂട്ടില്‍ പ്രസ്താവിച്ചു. സെൻറർ ഫോർ ഇന്‍ ത്യൻ കമ്മ്യൂണിറ്റിയുടെ (സിെഎ.സി) ആഭിമുഖ്യത്തിലുള്ള അല്‍മദ്റസ അല്‍ഇസ്ലാമിയ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പഠിച്ച കാര്യങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുവാനുള്ളതാണ് പരിശീലനം. നമ്മുടെ സങ്കല്പങ്ങള്ക്ക് സ്വര്‍ണ നിറം നല്കാനുള്ളതും അധ്യാപകരില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതുമാണ് പരിശീലനം. അധ്യാപകർ വിദ്യാഭ്യാസ മേഖലയിലെ നൂതന വിജ്ഞാനങ്ങളും സങ്കേതങ്ങളും സ്വായത്തമാക്കണം. പ്രവാചക വ്യക്തിത്വത്തിെൻറ നിഴല്‍പറ്റിയുള്ള നല്ല മനുഷ്യനെ സൃഷ്ടിക്കാൻ വിദ്യാഭ്യാസത്തിലൂടെ സാധ്യമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടന പരിപാടിയില്‍ സി.ഐ.സി പ്രസിഡൻറ് കെ.സി അബ്ദുൽലതീഫ് അധ്യക്ഷത വഹിച്ചു. കേരള മദ്റസ എജ്യുക്കേഷൻ ബോര്‍ഡ് പുറത്തിറക്കിയ അറബി ഭാഷാ പഠനത്തിനുള്ള ‘ലിസാനീ’ പാഠപുസ്തകം ഡോ. മുഹമ്മദലി, സി.ഐ.സി എജ്യുക്കേഷന്വിഭാഗം തലവൻ എം.എസ്.എ റസാഖിന് നല്കി പ്രകാശനം ചെയ്തു. ഹിക്മ ടാലൻറ് സെര്‍ച്ച് പരീക്ഷയിൽ ജി.സി.സിയിൽ ഏറ്റവും കൂടുതൽ ടോപ്പേഴ്സ് നേടിയ ദോഹ മദ്റസക്കുള്ള ട്രോഫി മജ്ലിസ് എജ്യുക്കേഷൻ ബോര്‍ഡ് ഡയറക്ടർ സുശീർ ഹസന് നല്കി. ദോഹ മദ്റസ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് അബ്ദുര്റഹ്മാന്പുറക്കാടും, ആക്ടിംഗ് പ്രിന്‍സിപ്പൽ സഫീര്മമ്പാടും ട്രോഫി ഏറ്റുവാങ്ങി. ഹംസ എന്‍.കെ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.