ദോഹ: ദുഹൈലില്‍ ത്രിതല ഇൻറര്‍ചേഞ്ച് നിര്‍മാണത്തിെൻറ ഭാഗമായുള്ള ആദ്യഘട്ട ഗതാഗതന ിയന്ത്രണം ഇന്നുമുതൽ. അല്‍ ഗഫ്ജി സ്ട്രീറ്റിലൂടെ ഗറാഫയിലേക്കും ദോഹയിലേക്കും പോകുന്ന വാഹനങ്ങള്‍ക്ക് ഇൻറര്സെക്ഷനിലേക്ക് പ്രവേശിക്കാനും ദോഹയില്‍ നിന്ന് ഗറഫയിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് യു ടേണ്‍ എടുക്കാനുമാവില്ല. ഇതിനു പകരമായി അല്‍ ഷമാല്‍ റോഡിലെ ഇസ്ഗാവ ഇൻറര്സെക്ഷന് 5–ാം എക്സിറ്റ് ഉപയോഗിക്കാം. ഷമാല്‍ റോഡിലൂടെ കിഴക്കു പടിഞ്ഞാറു ദിശയില്‍ പോകുന്ന വാഹനങ്ങള്‍ക്ക് അല്‍ ഖർതിയാത്ത്, അല്‍ ഖീസ, ഉംസലാല്‍ മുഹമ്മദ് ഇൻറര്‍സെക്ഷനുകളും ഉപയോഗിക്കാം.ഇൻറര്‍ചേഞ്ച് നിര്‍മാണം ഗതാഗതക്കുരുക്ക് സൃഷ്ടിക്കാതിരിക്കാന്‍ അല്‍ ഷമാല്‍ റോഡിന് സമാന്തരമായി ഇസ്ഗാവക്കും ഗറാഫക്കും ഇടയില്‍ 3.5 കിലോമീറ്റര്‍ സമാന്തര പാതയും തുറന്നിട്ടുണ്ട്.
അല്‍ ഖഫ്ജി മുതല്‍ ഗറാഫ വരെ ഇരുദിശകളിലും നാലുവരി ഗതാഗതം സാധ്യമാക്കാന്‍ 3.3 കിലോമീറ്റര്‍ നീളത്തിലാണ് രണ്ടു മുഖ്യ മേല്പാലങ്ങള് നിര്‍മിക്കുന്നത്. 80 കോടി റിയാലാണ് ഇൻറര്സെക്ഷന് നിര്‍മാണചെലവ്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇപ്പോഴുള്ള ഗതാഗതക്കുരുക്ക് പൂര്‍ണമായി ഒഴിവാകുമെന്നാണ് പ്രതീക്ഷ. 2021 അവസാനപാദത്തിലാണ് ദുഹൈല്‍ ത്രിതല ഇൻറര്‍ചേഞ്ച് പൂര്‍ത്തിയാകുക. അല്‍ ഷമാല്‍ പാലത്തിന് അടിയിലായുള്ള ദുഹൈല്‍ ഇൻറര്സെക്ഷന് സിഗ്നല്നിയന്ത്രിത ഇൻറര്ചേഞ്ചാവും. ഷെയ്ഖ് ഫൈസല്‍ റൗണ്ട്എബൗട്ട് പൊളിച്ചുനീക്കും. സര്‍വീസ് റോഡില്‍ നിന്ന് സമീപത്തെ മാളുകളിലേക്കെത്താന് പുതിയ അടിപ്പാതയും 5 കിലോമീറ്റര്‍ നീളത്തില്‍ സൈക്കിള്‍ ട്രാക്കും നടപ്പാതയും പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.