ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ ഏഷ്യന്‍ പര്യടനത്തിന് ജനുവരി 27ന് തുടക്ക മാകും. കൊറിയ റിപ്പബ്ലിക്ക്, ജപ്പാന്, ചൈന രാജ്യങ്ങളിലാണ് അമീറിെൻറ സന്ദര്‍ശനം. ഈ മൂന്നു രാജ്യങ്ങളുമായി കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവക്കും. ഔദ്യോഗിക പ്രതിനിധിസംഘവും അമീറിനെ അനുഗമിക്കും. ഈ രാജ്യങ്ങളിലെ ഭരണാധികാരികളുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. വിവിധ മേഖലകളില്‍ ഉഭയകക്ഷിസഹകരണവും തന്ത്രപ്രധാന പങ്കാളിത്തവും ശക്തിപ്പെടുത്തുകയെന്നതാണ് ലക്ഷ്യം. മേഖലാ, രാജ്യാന്തര വിഷയങ്ങളിലും പൊതുവായ താല്പര്യമുള്ള കാര്യങ്ങളിലും അഭിപ്രായങ്ങള്‍ പങ്കുവെക്കും.
ലോകത്തെ ഏറ്റവും സ്വാധീനിച്ചവരിൽ അമീറും
ദോഹ: പോയ വർഷം ലോകത്തെ ഏറ്റവും അധികം സ്വാധീനിച്ചവരുടെ പട്ടികയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും. അമേരിക്കൻ മാഗസിനായ ഫോറിൻ പോളിസിയാണ് നൂറ് പേരുടെ പട്ടിക പ്രസിദ്ധീകരിച്ചത്. മുൻ വർഷങ്ങളിൽ ഖത്തറിനെ വിവിധ മേഖലയിൽ മുൻപന്തിയിൽ എത്തിക്കാൻ അമീർ നടത്തിയ ശ്രമങ്ങൾ ലോക ശ്രദ്ധ പിടിച്ചുപറ്റിയതായി മാഗസിൻ വിലയിരുത്തി. 2017ൽ അയൽ രാഷ്ട്രങ്ങളായ സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ ഖത്തറിനെതിരിൽ ഏർപ്പെടുത്തിയ ഉപരോധത്തെ സമാധാനപരമായി നേരിടുകയും വിജയിക്കുകയും ചെയ്തത് വലിയ നേട്ടമായാണ് മാഗസിൻ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.