അറബ്​ ലീഗ്​ സഹകരണ യോഗത്തിൽ ഖത്തർ

ദോഹ: അറബ്​ ലീഗി​​​െൻറ സഹകരണ യോഗത്തിൽ ഖത്തർ പ​െങ്കടുത്തു. അറബ്​ ലീഗി​​​െൻറ ജനറൽ സെക്ര​േട്ടറിയറ്റ്​ ആസ്​ഥാന ത്ത്​ കഴിഞ്ഞ ദിവസമാണ്​ സ്​ഥിരം ക്ഷണിതാക്കളുടെ യോഗം വിളിച്ചുചേർത്തത്​. അറബ്​ ലീഗിലെ ഖത്തറി​​​െൻറ സ്​ഥിരം പ്രതിനിധി അംബാസഡർ ഇബ്രാഹിം ബിൻ അബ്​ദുലസീസ്​ അൽ സഹ്​ലവിയുടെ നേതൃത്വത്തിലാണ്​ ഖത്തർ സംഘം പ​െങ്കടുത്തത്​. ഫെബ്രുവരി നാലിന്​ ബ്രസൽസിൽ നടക്കാനിരിക്കുന്ന അറബ്​^യൂറോപ്യൻ മന്ത്രിതല സമ്മേളനത്തി​​​െൻറ ഒരുക്കങ്ങൾ സംബന്ധിച്ച്​ ചർച്ച ചെയ്യാനാണ്​ യോഗം ചേർന്നത്​. സമ്മേളനത്തിലേക്കുള്ള കരട്​ അജണ്ട യോഗം ചർച്ച ചെയ്​തു. ​ഫെബ്രുവരി 24, 25 തീയതികളിൽ ഇൗജിപ്​തിൽ വെച്ച്​ അറബ്​^യൂറോപ്യൻ ഉച്ചകോടി നടക്കുന്നുണ്ട്​. ഇതിന്​ മുന്നോടിയായാണ്​ ബ്രസൽസിൽ അറബ്​^യൂറോപ്യൻ മന്ത്രിതല സമ്മേളനം നടക്കുന്നത്​.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT