ദോഹ: ഖത്തര്‍ ഫൗണ്ടേഷെൻറ വിവിധ രാജ്യാന്തര പങ്കാളിത്ത യൂനിവേഴ്സിറ്റികളുമായി സഹകരണം ശക്ത മാക്കാൻ വൈസ് ചെയര്‍പേഴ്സണും സിഇഒയുമായ ശൈഖ ഹിന്ദ് ബിന്ത് ഹമദ് ആൽഥാനി. വാഷിങ്ടണ്‍ ഡിസിയിലെത്തിയ ശൈഖ ഹിന്ദ് യൂണിവേഴ്സിറ്റികളുടെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡൻറ്സ് കൗണ്‍സില്‍ യോഗവും നടന്നു. ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റി(എച്ച്ബികെയു), ഖത്തറില്‍ ബ്രാഞ്ചുകളുള്ള കോര്‍ണല്‍ യൂണിവേഴ്സിറ്റി, ടെക്സാസ് എ ആൻറ് എം യൂണിവേഴ്സിറ്റി, വിര്ജിനയ കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റി, നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി, കാര്‍ണീജ് മെലന് യൂണിവേഴ്സിറ്റി, ജോര്ജ്ടൗണ് യൂണിവേഴ്സിറ്റി, എച്ച്ഇസി പാരീസ് എന്നിവയുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ഇന്നത്തെ യുവജനങ്ങളാണ് ലോകത്തിെൻറ കരുത്തെന്നും യുവജനങ്ങളുടെ ശേഷിയും സാധ്യതകളും പരമാവധി ഉപയോപ്പെടുത്താനുള്ള കാര്യങ്ങളാണ് ഖത്തര്‍ ഫൗണ്ടേഷന് നടത്തുന്നതെന്നും ശൈഖ ഹിന്ദ് പറഞ്ഞു. ഭാവിയിലെ വെല്ലുവിളികള്‍ നേരിടാന്‍ കഴിയുന്ന വിധത്തില്‍ ആഗോള പൗരന്മാരായി യുവാക്കളെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.