ദോഹ: ഖത്തര്‍ ഫുട്ബോള്‍ ഫെഡറേഷെൻറയും ഏഷ്യന്‍ ഫുട്ബോള്‍ കോണ്ഫഡറേഷെൻറയും വൈസ് പ ്രസിഡൻറ് സഊദ് അല്മുഹന്നദിയെ അയൽരാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ആദ്യം വിലക്ക ിയെന്ന് ആരോപണം. ജനുവരി അഞ്ചിന് യുഎഇയില്‍ തുടങ്ങുന്ന ഏഷ്യന്‍ കപ്പ് സംഘാടനത്തിെൻറ ഭ ാഗമായാണ് അല്‍മുഹന്നദി പുറപ്പെട്ടത്. ഏഷ്യന്‍ കപ്പിെൻറ സംഘാടകസമിതി ചെയര്മാന് കൂടിയായിരുന്നു ഇദ്ദേഹം. മസ്ക്കറ്റില്‍ നിന്നും ഒമാന്‍ എയറില്‍ അബുദാബിക്ക് പോകേണ്ടിയിരുന്ന അദ്ദേഹത്തെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് അധികൃതര്‍ തടയുകയായിരുന്നു. അബുദാബി വിമാനത്താവളത്തിലെ പട്ടികയില്‍ അദ്ദേഹത്തിെൻറ പേരില്ലെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് ദോഹയിലേക്ക് മടങ്ങേണ്ടിവന്നു. പിന്നീടാണ് യുഎഇയിലേക്ക് പോകാന്‍ അദ്ദേഹത്തിന് അനുമതി ലഭിക്കുകയും അദ്ദേഹം സംഘാടകസമിതിയോഗത്തില്‍ പങ്കെടുക്കുകയും ചെയ്തത്.
ഖത്തറില്‍ നിന്നുള്ള അഞ്ചംഗ മാധ്യമസംഘത്തെയും അയൽരാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞു. ഏഷ്യന്‍ കപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി പുറപ്പെട്ടതായിരുന്നു ഇവർ. വിസ ഉള്‍പ്പടെ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടും പ്രവേശനം നിഷേധിക്കുകയായിരുന്നു. പതിമൂന്ന് മണിക്കൂറിലധികം കാത്തിരിക്കേണ്ടിവന്നു. എന്നിട്ടും പ്രവേശനം ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് ദോഹയിലേക്ക് മടങ്ങുകയായിയിരുന്നുവെന്ന് മാധ്യമസംഘത്തിലെ മുഹമ്മദ് അല്‍ജസര്‍ ട്വിറ്ററില്‍ കുറിച്ചു. യുഎഇ ആതിഥ്യം വഹിക്കുന്ന ഏഷ്യന്കപ്പിെൻറ സംഘാടകസമിതി ചെയര്മാന് എന്ന പദവി വഹിക്കുന്ന വ്യക്തിയായിട്ടുകൂടിയാണ് അല്മുഹന്നദിക്ക് പ്രവേശനം ആദ്യം നിഷേധിച്ചതെന്നത് സംഭവത്തിെൻറ ഗൗരവം വര്‍ധിപ്പിക്കുന്നു. നഗ്നമായ നീതിനിഷേധമാണ് ഉണ്ടായെതന്നാണ് വിമര്‍ശനം. ഏഷ്യന്‍ ഫുട്ബോള്‍ കോണ്ഫഡറേഷെൻറ പ്രസിഡൻറ്സ്ഥാനത്തേക്ക് അല്‍മുഹന്നദി മത്സരിക്കുന്നുണ്ട്. യുഎഇയുടെ മുഹമ്മദ് ഖല്ഫാന് അല്‍റുമൈഹി, നിലവിലെ പ്രസിഡൻറ് ബഹ്റൈെൻറ ശൈഖ് സല്മാന് ബിന്‍ ഇബ്രാഹിം അല്‍ഖലീഫ എന്നിവരാണ് പ്രധാന എതിരാളികള്‍.
ഏഷ്യയിലെ ഏറ്റവും മികച്ച ഫുട്ബോള്‍ ടീമുകളാണ് ഏഷ്യന്കപ്പില് മത്സരിക്കുന്നത്. ഒരുമാസത്തോളം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെൻറിലേക്ക് ഖത്തറും യോഗ്യത നേടിയിട്ടുണ്ട്. ഖത്തര്‍ ടീം ഇന്ന് യുഎഇയിലേക്ക് തിരിക്കും. ജനുവരി ഒമ്പതിന് ലബനാനെതിരെയാണ് ഖത്തറിെൻറ ആദ്യ മത്സരം. അതേസമയം വിവാദത്തിൽ അയൽരാജ്യം ഇക്കാര്യത്തില്‍ ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ടൂര്‍ണമെൻറില്‍ പങ്കെടുക്കുന്നതില്‍ നിന്നും ആരെയും വിലക്കിയിട്ടില്ലെന്ന് പ്രാദേശിക സംഘാടകസമിതി ഡയറക്ടര്‍ ആരിഫ് അല്അവാനി ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. കായികമേഖലയെ ഉപരോധരാജ്യങ്ങള്‍ രാഷ്ട്രീയാവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നതിെൻറ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്ന്് നയതന്ത്രവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കായിക തത്വങ്ങള്‍ക്കും ധാർമിക മൂല്യങ്ങള്‍ക്കും വിരുദ്ധമായതും സ്പോര്‍ട്സ്മാന്‍ഷിപ്പിന് നിരക്കാത്തതുമായ നടപടിയാണ് അയൽരാജ്യത്ത് നിന്നും ഉണ്ടായതെന്നും വിമര്‍ശനം ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.