ദോഹ: വികസിത രാജ്യങ്ങളുടെ മാതൃകയിൽ മീഡിയാ സിറ്റി ആരംഭിക്കുന്നത് സംബന്ധിച്ച കരട് നിയമത്തിന് മന്ത്രിസഭയും അംഗീകാരം നൽകി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശ ൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തി ലാണ് നിയമത്തിന് അംഗീകാരം നൽകിയത്. യോഗത്തിന് ശേഷം നീതിന്യായ വകുപ്പ് മന്ത്രിയും ആക്ടിംഗ് ക്യാബിനറ്റ് മന്ത്രിയുമായ ഡോ. ഇസ്സ ബിൻ സഅദ് അൽ ജഫാലി അൽ നുഐമിയാണ് ഇക്കാര്യം പുറത്തുവിട്ടത്. കരട് നിയമം കഴിഞ്ഞ ആഴ്ച ശൂറാ കൗൺസിൽ മുമ്പാകെ വെക്കുകയും വിവിധ മാർഗനിർദേശങ്ങളോടെ കൗൺസിൽ അംഗീകാരം നൽകുകയും ചെയ്തിരുന്നു.
മീഡിയാ സിറ്റിയുടെ നടത്തിപ്പിന് സ്വതന്ത്ര ബജറ്റായിരിക്കും ഉണ്ടാകുക. വിവിധ തരം മാധ്യമ പ്രവർത്തനങ്ങളെ വികസിപ്പിക്കുന്നതിന് പ്രത്യേക പരിപാടികൾ ആവിഷ്കരിക്കുമെന്നും കരട് നിയമത്തിൽ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളെയും മാധ്യമ, ഡിജിറ്റൽ മാധ്യമ മേഖലയിലെ സാങ്കേതിക കമ്പനികളെയും ഗവേഷണ, പരിശീലന സ്ഥാപനങ്ങളെയും മീഡിയ സിറ്റിയിലേക്ക് ആകർഷിക്കും. ടെലിവിഷൻ, റേഡിയോ എന്നിവക്കും ദിനപത്രം, മാഗസിനുകൾ, പുസ്തകങ്ങൾ പോലെയുള്ള പ്രസിദ്ധീകരണ വിഭാഗങ്ങൾക്കുമുള്ള അനുമതി പത്രവും നൽകുന്നത് മീഡിയാ സിറ്റിയിരിക്കുമെന്നും കരട് നിയമത്തിലുണ്ട്. സാങ്കേതിക മേഖലയിലും പ്രഫഷനൽ രംഗത്തും അന്താരാഷ്ട്ര നിലവാരം പുലർത്തണം. ഏറ്റവും മികച്ച മാധ്യമ കമ്പനികളെ ആകർഷിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കാൻ നിയമം വ്യക്തമാക്കുന്നുണ്ട്.
ഖത്തരി നിക്ഷേപകരെ മീഡിയ സിറ്റിയിൽ നിക്ഷേപിക്കുന്നതിന് പ്രത്യേകം േപ്രാത്സാഹനം നൽകണം. തൊഴിൽ മേഖലയിൽ ഖത്തരി ബിരുദധാരികൾക്ക് അവസരം നൽകണമെന്നും നേരത്തെ ശൂറാ കൗൺസിൽ നിർദേശിച്ചിരുന്നു. മീഡിയാ സിറ്റിയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ പരിപാടികൾ ധാർമിക തത്വങ്ങളെയും സദാചാരമൂല്യങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാകണമെന്ന് നിയമം അനുശാസിക്കുന്നു. സി എം സി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർമാരുടെ രജിസ്േട്രഷൻ നടപടികൾ പൂർത്തിയാക്കുന്നതിന് സമിതികൾ നിശ്ചയിക്കാനുള്ള ആഭ്യന്തരമന്ത്രാലയത്തിെൻറ കരട് പ്രമേയത്തിനും മന്ത്രിസഭ അംഗീകാരം നൽകി. നയതന്ത്രബന്ധം ശക്തമാക്കുന്നതിെൻറയും സഹകരണം വിശാലമാക്കുന്നതിെൻറയും ഭാഗമായി ഖത്തറും വിവിധ രാജ്യങ്ങളും തമ്മിലുള്ള ഉടമ്പടികൾക്കും ധാരണാപത്രങ്ങൾക്കും മന്ത്രിസഭ അംഗീകാരം നൽകി.
എന്താണ് ഗ്ലോബൽ ഡാറ്റാ സെൻറർ?
ദോഹ: ‘അഷുർ ക്ലൗഡ് കമ്പ്യൂട്ടിംഗ്’ എന്ന പേരിൽ ഖത്തറിൽ മൈേക്രാസോഫ്റ്റിെൻറ ഗ്ലോബൽ ഡാറ്റാ സെൻറർ സ്ഥാപിക്കുന്നതിനും മന്ത്രിസഭ അനുമതി നൽകി. മൈേക്രാസോഫ്റ്റിെൻറ നേതൃത്വത്തിൽ രൂപീകരിക്കുന്ന ക്ലൗഡ് കമ്പ്യൂട്ടിംഗ് സർവീസാണ് മൈേക്രാസോഫ്റ്റ് അഷുർ. മൈേക്രാസോഫ്റ്റ് നിയന്ത്രിത ഡാറ്റാ സെൻററുകളുടെ ആഗോള ശൃംഖല വഴി അപ്ലിക്കേഷനുകളുടെയും മാനേജിംഗ്, ഡീപ്ലോയിംഗ്, ടെസ്റ്റിംഗ്, ബിൽഡിംഗ് എന്നിവയും മറ്റുസേവനങ്ങളുമാണ് ഗ്ലോബൽ ഡാറ്റാ സെൻറർ ചെയ്യുന്നത്. മൈേക്രാസോഫ്റ്റിെൻറയും തേർഡ് പാർട്ടി സിസ്റ്റങ്ങളുടെയും സോഫ്റ്റ്വെയറുകളടെയും വിവിധ േപ്രാഗ്രാമിംഗ് ഭാഷകൾക്കും ടൂളുകൾക്കും ആവശ്യമായ പിന്തുണ നൽകുകയും കേന്ദ്രത്തിെൻറ പ്രവർത്തനങ്ങളിൽപെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.