ദോഹ: അല്‍മര്‍ഖിയ സ്ട്രീറ്റില്‍ അല്ഇസ്തിഖ്ലാല് സ്ട്രീറ്റിനും അല്‍ജാമിയ സ്ട്രീറ്റിനു മിടയില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ച് പൊതുമരാമത്ത് അതോറിറ്റി അശ്ഗാലാണ് ഭാഗിക നിയന്ത്രണം നടപ്പാക്കിയത്. അല്‍മര്‍ഖിയ സ്ട്രീറ്റില്‍ അല്‍ജാമിയ സ്ട്രീറ്റില്‍ നിന്നും ഇസ്തിഖ്ലാല് സ്ട്രീറ്റിലേക്ക് വരുന്ന പ്രധാന റോഡിെൻറ ഒരു ഭാഗമാണ് അടച്ചത്. അടുത്തവര്‍ഷം ജനുവരി ഏഴു വരെ ഗതാഗതനിയന്ത്രണം പ്രാബല്യത്തിലുണ്ടാകും. അല്‍മര്‍ഖിയ സ്ട്രീറ്റില്‍നിന്ന് അല്‍ജാമിയ സ്ട്രീറ്റിലേക്ക് ഇടത്തേക്ക് തിരിയുന്ന രണ്ട് ലൈനുകളില്‍ ഒരു ലൈനിെൻറ ഒരു ഭാഗവും അടച്ചു. ഇവിടെ ഡിസംബര്‍ 30വരെയാണ് നിയന്ത്രണം. രണ്ടാമത്തെ ലൈനില്‍ തുടര്‍ന്നും ഗതാഗതത്തിന് തുറന്നുകൊടുക്കും. മഴവെള്ള ഒാവുചാൽ പദ്ധതി വികസിപ്പിക്കുന്നതിെൻറ രണ്ടാംഘട്ടം പൂര്ത്തീകരിക്കുന്നതിെൻറ ഭാഗമായാണ് ഗതാഗതനിയന്ത്രണം. വേഗപരിധി പാലിച്ച് വാഹനം ഓടിക്കാന്‍ യാത്രക്കാര്‍ ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.