ദോഹ: ദേശീയ ദിനത്തോടനുബന്ധിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി ത ടവുകാര്ക്ക് പൊതുമാപ്പ് നല്കി. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മോഷണം, വണ്ടിച്ചെക്ക്, മയക്കുമരുന്നു പയോഗം, സാമ്പത്തിക തട്ടിപ്പ് ഉള്‍പ്പടെയുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കാണ് സാധാരണയായി പൊ തുമാപ്പ് ലഭിക്കാറുള്ളത്. ശിക്ഷാകാലാവധിയുടെ നല്ലൊരു പങ്കും പൂര്‍ത്തീകരിച്ചവര്‍ക്കാണ് മാപ്പ്. സാധാരണ വര്‍ഷത്തില്‍ റമദാനിലും ഖത്തര്‍ ദേശീയദിനത്തിലുമായി രണ്ടു തവണയാണ് അമീര്‍ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.