അടിയന്തരഘട്ടത്തിൽ ഡ്രോണുകൾ രക്ഷക്കെത്തും

ദോ​ഹ: അ​പ​ക​ട​ങ്ങ​ളിലടക്കം ഇനി ഡ്രോണുകൾ രക്ഷക്കെത്തും. എല്ലാ അടിയന്തര സാഹചര്യങ്ങളിലും വേ​ഗ​ത്തി​ലു​ള്ള ഇ​ ട​പെ​ട​ലി​ന് പൈ​ല​റ്റ് ഇ​ല്ലാ​ത്ത ഡ്രോ​ണു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. റി​മോ​ട്ട് ക​ണ്‍ട്രോ​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഇവ ഉ​പ​യോ​ഗി​ച്ച് വ്യ​ക്തി​ക​ളെ ഒ​രു സ്ഥ​ല​ത്ത് നി​ന്നും മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റാ​നാ​കും. അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്കി​​​​െൻറയും മ​റ്റും പ്ര​ശ്ന​ങ്ങ​ളും ഇ​തോ​ടെ ഉ​ണ്ടാ​വി​ല്ലെ​ന്ന് മ​ന്ത്രാ​ല​യം പ്ര​തി​നി​ധി ല​ഫ്റ്റ​നൻറ്​ ഇ​സ്സ അ​ല്‍ കു​ബൈ​സി പ​റ​ഞ്ഞു. മ​ന്ത്രാ​ല​യ​ത്തി​​​​െൻറ ഓ​പ്പ​റേ​ഷ​ന്‍ റൂ​മി​ല്‍ നി​ന്നാ​യി​രി​ക്കും ഡ്രോ​ണു​ക​ളു​ടെ നി​യ​ന്ത്ര​ണം. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​​​െൻറ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സു​ഗ​മ​മാ​ക്കു​ന്ന​തി​നും കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും ഡ്രോ​ണു​ക​ള്‍ സ​ഹാ​യ​ക​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​​​​െൻറ ഭാ​ഗ​മാ​യി ദ​ര്‍ബുസ്സാഇ​യി​ല്‍ തു​ട​രു​ന്ന പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​​​െൻറ പ​വ​ലി​യ​നി​ല്‍ ഈ ​ഡ്രോ​ണു​ക​ള്‍ പ്ര​ദ​ര്‍ശി​പ്പി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.