ദോഹ: ദേശീയ ദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കുകയും വാരാന്ത ്യം വന്നെത്തുകയും ചെയ്തതോടെ നിരവധി വിനോദ – വിജ്ഞാന പരിപാടികളാണ ് ഇൗ ആഴ്ച സന്ദർശകരെ കാത്തിരിക്കുന്നത്.
എൻറർടൈൻമെൻറ് വേൾ ഡ് വില്ലേജ്
ദോഹ: യൂറോപ്പിൽ നിന്നെത്തിയിട്ടുള്ള ഏറ്റവും പുതിയ റൈഡു കളുമായാണ് ഇത്തവണ എൻറർടൈൻമെൻറ് വേൾഡ് വില്ലേജ് ഒരുങ്ങിയിരി ക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും വ്യത്യസ്തമായ റൈഡുകള ാണ് വില്ലേജിലുള്ളത്. േഡ്രാപ് ടവർ, റോളർ കോസ്റ്റർ, ജി ഫോഴ്സ്, ജയൻറ് ഫെറീസ് വീൽ തുടങ്ങിയവ അതിൽ പ്രധാനപ്പെട്ടതാണ്. കൂടാതെ പെയിൻറ്ബാൾ അറീന, ഡിനോസർ പാർക്ക്, ലോകത്തിലെ പ്രമുഖ അഭ്യാസികൾ അണിനിരക്കുന്ന സർക്കസ് ടെൻറ് എന്നിവയും വില്ലേജിലുണ്ട്. ഖത്തറിലെ ഏറ്റവും വലിയ ഷോപ്പിംഗ് എക്സിബിഷനും സജ്ജീകരിച്ചിട്ടുണ്ട്. 25 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള കച്ചവടക്കാരാണ് പ്രദർശനത്തിലുള്ളത്. ഫാഷൻ, ജ്വല്ലറി, സൗന്ദര്യവർധക വസ്തുക്കൾ, സോവനീർസ്, സുഗന്ധദ്രവ്യങ്ങൾ, കാർപെറ്റുകൾ, ഗൃഹോപകരണം തുടങ്ങി 11 പ്രമേയങ്ങളിലായാണ് ഷോപ്പിംഗ് എക്സിബിഷൻ. ഡിപ്ലോമാറ്റിക് ക്ലബിനും പേൾ ഖത്തറിനുമിടയിലെ അൽ ഖതീഫിയിയ്യ ബീച്ചിലാണ് എൻറർടൈൻമെൻറ് വില്ലേജ്. ജനുവരി 19 വരെ വൈകിട്ട് ഏഴ് മുതൽ പുലർച്ചെ ഒരു മണിവരെയാണ് പ്രവർത്തനസമയം.
ഖത്തർ ചരിത്ര എക്സ്പോ
രാജ്യത്തിെൻറ ചരിത്രം പറയുന്ന ഖത്തരി കുടുംബങ്ങളിൽ നിന്നും ശേഖരിച്ച ചരിത്രമുറങ്ങുന്ന അപൂർവയിനം ചിത്രങ്ങളും കലാ അവശേഷിപ്പുകളും അപൂർവ രേഖകളും അടങ്ങുന്ന ചരിത്ര എക്സ്പോ ഖത്തർ നാഷണൽ ലൈബ്രറിയിൽ ആരംഭിക്കുന്നു. ഡിസംബർ 16 മുതൽ അടുത്ത വർഷം ജനുവരി 31 വരെയാണ് പ്രദർശനം. ‘സ്വകാര്യ ചിത്രങ്ങളിലൂടെ ഖത്തർ’ എന്ന പ്രമേയത്തിലൂന്നിയാണ് ചരിത്ര എക്്സ്പോ സംഘടിപ്പിക്കുന്നത്.
ഖത്തർ ദേശീയദിനത്തോടനുബന്ധിച്ച് ഖത്തർ നാഷണൽ ലൈബ്രറിയുടെ ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഭാഗമായാണ് എക്സ്പോ.
സൂഖ് വാഖിഫിലെ പുഷ്പമേള
സ്വദേശികൾക്കും വിദേശികൾക്കും വർണവിസ്മയമൊരുക്കുന്ന ദോഹ സൂഖ് വാഖിഫിലെ പുഷ്പമേള ഈ ആഴ്ചയിലെ പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ്. വിവിധ രാജ്യങ്ങളിൽ നിന്നെത്തിച്ചിട്ടുള്ള പുഷ്പങ്ങൾക്ക് പുറമേ, പ്രാദേശികമായി ഉൽപാദിപ്പിച്ചെടുത്ത പൂക്കളുടെ പ്രദർശനവും അവയുടെ വിപണനവുമാണ് മേളയുടെ സവിശേഷത. ഡിസംബർ 15 വരെ നടക്കുന്ന പുഷ്പമേളയുടെ പ്രവർത്തന സമയം രാവിലെ ഒമ്പത് മുതൽ രാത്രി 10 വരെയണ്.
അലങ്കാര ചെടികൾക്ക് പുറമേ, വൈവിധ്യമാർന്ന ചെടികളുടെ തൈകളും വിത്തുകളും പ്രദർശനത്തിൽ വിൽപനക്കെത്തിച്ചിട്ടുണ്ട്.
__________________________
അൽ സദ്ദിലെ ദർബ് അൽ സായി, കതാറ കൾച്ചറൽ വില്ലേജ്, ആസ്പയർ സോൺ ഫൗണ്ടേഷൻ തുടങ്ങിയ കേന്ദ്രങ്ങളിലെ ദേശീയ ദിനാഘോഷ പരിപാടികളും ഈ വാരാന്ത്യങ്ങളിലെ പ്രധാന പരിപാടികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.