ദോഹ: പ്രവാസി പുരുഷ തൊഴിലാളികള്‍ക്കായി പുതിയ ആശുപത്രി തുറന്നു. ഖത്തര്‍ റെഡ ്ക്രസൻറിെൻറ സഹകരണത്തോടെ ഫരീജ് അബ്ദുല്‍അസീസ് ഹെല്ത്ത്സെൻററാണ ് പ്രവര്‍ത്തനം തുടങ്ങിയത്. ആരോഗ്യമന്ത്രി ഡോ. ഹനാന് മുഹമ്മദ് അല്‍ കുവാരി ഉദ്ഘാടനം ചെയ്തു. ഈ മേഖലയിലെ പ്രവാസി പുരുഷതൊഴിലാളികള്ക്കാണ് ഇവിടെ ചികില്‍സ ലഭിക്കുക. ഓരോ മാസവും 20,000ല്‍ അധികം പേര്‍ക്ക് ഇവിടെ ചികില്‍സ ലഭിക്കും. ആരോഗ്യമന്ത്രാലയം, ഖത്തര്‍ റെഡ് ക്രസൻറ് സൊസൈറ്റി(ക്യുആര്‍സിഎസ്) എന്നിവയുടെ സഹകരണത്തോടെയാണ് ഈ പിഎച്ച്സിയുടെ പ്രവര്‍ത്തനം. ആറു ജനറല്‍ ക്ലിനിക്കുകളാണ് അല്‍ ഫരീജില് ഉള്ളത്. ഇവ 24 മണിക്കൂറും പ്രവര്‍ത്തിക്കും. കാര്‍ഡിയോളജി, ഡെര്‍മറ്റോളജി, ഒഫ്താല്‍മോളജി, ഇ.എൻ.ടി, ഇേൻറണല്‍ മെഡിസിന്, ദന്തവിഭാഗം എന്നീ സ്പെഷല്‍ ക്ലിനിക്കുകള്‍ രണ്ടു വ്യത്യസ്ത ഷിഫ്റ്റുകളിലായി നാലുദിവസം പ്രവര്‍ത്തിക്കും.
ഫാര്‍മസി, ലാബ്, റേഡിയോളജി വിഭാഗങ്ങളും ഇവിടെയുണ്ട്. തൊഴിലാളികള്‍ക്കായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പറേഷന്(പിഎച്ച്സിസി) തുറക്കുന്ന നാലമത്തെ കേന്ദ്രമാണിത്. രാജ്യത്തെ ആരോഗ്യ ചികിത്സാ സേവനങ്ങള്‍ വിപൂലീകരിക്കുന്നതിെൻറ ഭാഗമായാണിത്. കൂടുതല്‍ ആശുപത്രികളും പിഎച്ച്സികളും ഇതിനായി തുറന്നുവരികയാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.തൊഴിലാളികള്‍ക്കായുള്ള നാലു ആരോഗ്യകേന്ദ്രങ്ങള്‍ക്കു പുറമേ ഖത്തറിലേക്ക് എത്തുന്ന പ്രവാസി തൊഴിലാളികളുടെ വൈദ്യപരിശോധന നടത്തുന്നതിനുള്ള മൂന്നു മെഡിക്കല്‍ കമ്മിഷന് യൂണിറ്റുകളുടെ നടത്തിപ്പുചുമതലയും റെഡ് ക്രസൻറിനാണെന്ന് ക്യുആര്‍സിഎസ് ചെയര്മാന് ഡോ. മുഹമ്മദ് ബിന്‍ ഗാനിം അലി അല്‍ മാദീദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.