ഗാ​ന്ധി​യു​ടെ നാ​ടി​നെ ഫാ​ഷി​സ്​​റ്റു​ക​ൾ​ക്ക്​ കീ​ഴ്​​പ്പെ​ടു​ത്താ​നാ​കി​ല്ല –പി.​സു​രേ​​ന്ദ്ര​ൻ

ദോ​ഹ: സ​മ​കാ​ലി​ക സാ​ഹ​ച​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സി​െ​ൻ​റ നേ​തൃ​ത്വ​ത്തി​ലു​ള്ള മു​ന്ന​ണി​യെ ശ​ക്​​തി​പ്പ െ​ടു​ത്തി ഫാ​ഷി​സ്​​റ്റ്​ ശ​ക്​​തി​ക​ളെ അ​ധി​കാ​ര​ത്തി​ൽ നി​ന്ന്​ അ​ക​റ്റി​നി​ർ​ത്തു​ക​യാ​ണ്​​ ഇ​ട​തു​പ ​ക്ഷ​വും ന്യൂ​ന​പ​ക്ഷ​ങ്ങ​ളും ചെ​യ്യേ​ണ്ട​തെ​ന്ന്​ പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​ൻ പി. ​സു​രേ​ന്ദ്ര​ൻ. പു​തി​യ ന ി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​ങ്ങ​ൾ അ​താ​ണ്​ തെ​ളി​യി​ക്കു​ന്ന​ത്. സെ​ൻ​റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്മ്യൂ ​ണി​റ്റി​യു​ടെ ‘ന​വ​കേ​ര​ള​ത്തി​ന്​ സൗ​ഹൃ​ദ​ത്തി​െ​ൻ​റ ക​രു​ത​ൽ’ എ​ന്ന കാ​മ്പ​യി​െ​ൻ​റ വി​വി​ധ പ​രി​പാ​ട ി​ക​ളി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ ​േദാ​ഹ​യി​ൽ എ​ത്തി​യ അ​ദ്ദേ​ഹം ‘ഗ​ൾ​ഫ്​​മാ​ധ്യ​മ’​വു​മാ​യി സം​സാ​രി​ക്കു​ന്ന ു. കാ​​മ്പ​​യി​​െ​ൻ​റ സ​​മാ​​പ​​ന സൗ​​ഹൃ​​ദ സ​​മ്മേ​​ള​​ന​ം ഡി​​സം​​ബ​​ർ 14ന്​ ​വെ​​ള്ളി​​യാ​​ഴ്ച ഡി ​​റി​​ങ ്ങ് റോ​ഡി​​ലെ മാ​​ൾ സി​​ഗ്​​​ലി​​ന​​ടു​​ത്തു​​ള്ള അ​​ൽ അ​​ഹ്‍ലി സ്പോ​​ർ​​ട്സ് ക്ല​​ബ്ബി​​ൽ വൈ​​കു​​ന്നേ​​ രം ആ​​റ് മ​​ണി​ക്ക്​ ന​ട​ക്കും.

ഇ​ന്ത്യ, രാ​ഷ്​​ട്രീ​യം
ഹി​ന്ദു​ത്വ​ശ​ക്​​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ താ​ൽ​കാ​ലി​ക നേ​ട്ട​ത്തി​നാ​യി ജാ​തി​യെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ഭാ​വി​യി​ൽ രാ​ജ്യ​ത്തെ ത​ള​ർ​ത്തും. പ​ല​വി​ധ പ്ര​ശ്​​ന​ങ്ങ​ൾ​ക്കും ആ​ന്ത​രി​ക സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും അ​ത്​ കാ​ര​ണ​മാ​വും. ആ​ളു​ക​ളെ വം​ശീ​യ​മാ​യി വി​ഭ​ജി​ക്കു​ന്ന​തി​ലാ​ണ്​ ഭ​ര​ണ​കൂ​ട​ത്തി​െ​ൻ​റ ശ്ര​ദ്ധ. അ​തി​ലൂ​ടെ രാ​ഷ്​​ട്രീ​യ ലാ​ഭം ഉ​ണ്ടാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. എ​ന്നാ​ൽ വം​ശീ​യ​ത​യെ അ​ധി​കാ​ര​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച എ​ല്ലാ രാ​ജ്യ​ങ്ങ​ളും പി​ന്നീ​ട്​ വം​ശീ​യ സം​ഘ​ർ​ഷ​ങ്ങ​ളാ​ലും വ​ർ​ഷ​ങ്ങ​ൾ നീ​ണ്ടു​നി​ൽ​ക്കു​ന്ന പ്ര​ശ്​​ന​ങ്ങ​ളാ​ലും ക​ല​ങ്ങി​മ​റി​യു​ക​യാ​ണ്. റു​വാ​ണ്ട പോ​ലു​ള്ള രാ​ജ്യ​ങ്ങ​ൾ ഉ​ദാ​ഹ​ര​ണ​മാ​ണ്. പി​ന്നീ​ട്​ ഇൗ ​രാ​ജ്യ​ങ്ങ​ൾ​ക്ക്​ ത​ങ്ങ​ളു​ടെ മു​ൻ​നി​ല​പാ​ട്​ തി​രു​ത്തേ​ണ്ടി​വ​ന്നു. മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി ചൈ​ന​യെ പോ​ലെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണ്​ ഇ​ന്ത്യ ചെ​യ്യേ​ണ്ട​ത്. എ​ന്നാ​ലേ വി​ക​സ​ന​കു​തി​പ്പ്​ ഉ​ണ്ടാ​കൂ. എ​ന്നാ​ൽ വം​ശീ​യ​ത​യും ജാ​തി​യും പ​റ​യു​ന്ന സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ പു​റ​കോ​ട്ട്​ വ​ലി​ക്കു​ക​യാ​ണ്​ ​െച​യ്യു​ന്ന​ത്.
ബി.​ജെ.​പി​യു​ടെ

പി​ന്നാ​ക്ക പ്രേ​മം കാ​പ​ട്യം
പ്ര​ധാ​ന​മ​ന്ത്രി, രാ​ഷ്​​ട്ര​പ​തി തു​ട​ങ്ങി​യ സ്​​ഥാ​ന​ങ്ങ​ളി​ലൊ​ക്കെ പി​ന്നാ​ക്ക​ക്കാ​രെ​യാ​ണ്​ ത​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത​ത്​​എ​ന്നും പി​ന്നാ​ക്ക​ക്കാ​ർ​ക്കൊ​പ്പ​മാ​ണ്​ ത​ങ്ങ​ൾ എ​ന്ന​തി​ന്​ ഇ​താ​ണ്​ തെ​ളി​വെ​ന്നു​മാ​ണ്​ ബി.​ജെ.​പി എ​​പ്പോ​ഴും പ​റ​യു​ന്ന​ത്. ഇ​ത്​ അ​വ​രു​ടെ കാ​പ​ട്യ​മാ​ണ്. ബി.​ജെ.​പി​യു​ടെ പ്ര​ത്യ​യ​ശാ​സ്​​ത്ര അ​ടി​ത്ത​റ ത​ന്നെ ജാ​തീ​യ​മാ​യി ഉ​യ​ർ​ന്ന വി​ഭാ​ഗ​ത്തി​​ന്​ വേ​ണ്ടി​യു​ള്ള​താ​ണ്. അ​തി​നാ​ലാ​ണ്​ എ​പ്പോ​ഴും സം​ഘ്​​ഭ​ര​ണ​ത്തി​ൽ ദ​ലി​ത​ർ​ക്കും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും ക​ർ​ഷ​ക​ർ​ക്കു​മൊ​ക്കെ പീ​ഡ​ന​മേ​ൽ​ക്കേ​ണ്ടി വ​രു​ന്ന​ത്.

മൂ​ന്നാം​മു​ന്ന​ണി​ക്ക്​ പ്ര​സ​ക്​​തി​യി​ല്ല
ഇ​ട​തു​പ​ക്ഷ​ത്തി​െ​ൻ​റ ശ​ക്​​തി​കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം അ​വ​ർ​ക്ക്​ തി​രി​ച്ചു​വ​രാ​നാ​കാ​ത്ത വി​ധം തി​രി​ച്ച​ടി നേ​രി​ട്ടു. ബം​ഗാ​ളി​ലും ത്രി​പു​ര​യി​ലും ഇ​താ​ണ്​ ക​ണ്ട​ത്. ഇ​ട​തു​പ​ക്ഷ​ത്തി​െ​ൻ​റ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നാം​മു​ന്ന​ണി​ക്ക്​ ഇ​നി ഒ​രു പ്ര​സ​ക്​​തി​യു​മി​ല്ല. കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വ​ത്തി​ലു​ള്ള മു​ന്ന​ണി​​ക്കൊ​പ്പം നി​ന്ന്​ മ​തേ​ത​ര ചേ​രി​യെ ശ​ക്​ തി​പ്പെ​ടു​ത്തു​ക​യാ​ണ്​ വേ​ണ്ട​ത്. ന്യൂ​ന​പ​ക്ഷ​ത്തി​െ​ൻ​റ മു​ൻ​ൈ​ക​യി​ൽ രൂ​പം കൊ​ണ്ട രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളൊ​ക്കെ ഇൗ ​ന​യ​മാ​ണ്​ സ്വീ​ക​രി​ക്കേ​ണ്ട​ത്. ഫാ​ഷി​സ്​​റ്റ്​ ശ​ക്​​തി​ക​ൾ​ക്ക്​ ഉൗ​ർ​ജം പ​ക​രു​ന്ന ത​ര​ത്തി​ൽ ഇ​ത്ത​രം പാ​ർ​ട്ടി​ക​ളു​െ​ട സാ​ന്നി​ധ്യം തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ണ്ടാ​ക​രു​ത്. ച​ത്തീ​സ്​​ഗ​ഢി​ലും രാ​ജ​സ്ഥാ​നി​ലും മ​ധ്യ​പ്ര​ദേ​ശി​ലു​മൊ​ക്കെ​യു​ള്ള നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​ങ്ങ​ൾ ഇ​താ​ണ്​ സൂ​ചി​പ്പി​ക്കു​ന്ന​ത്. പ​വ​ർ പൊ​ളി​റ്റി​ക്​​സി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​െ​ട എ​ണ്ണം കൂ​ട്ടു​ക​യാ​ണ്​ പ്രാ​യോ​ഗി​ക​മാ​യ രീ​തി. ഇ​തി​ന്​ കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വ​ത്തി​ലു​ള്ള മു​ന്ന​ണി​ക്കൊ​പ്പം നി​ന്ന്​ ഫാ​ഷി​സ​ത്തെ പു​റ​ത്താ​ക്കു​ക​യാ​ണ്​ വേ​ണ്ട​ത്. ഗാ​ന്ധി​യു​ടെ നാ​ടി​െ​ന അ​ത്ര​പെ​െ​ട്ട​ന്നൊ​ന്നും ഫാ​ഷി​സ്​​റ്റു​ക​ൾ​ക്ക്​ കീ​ഴ​ട​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന​തി​െ​ൻ​റ തെ​ളി​വാ​ണ്​ പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​ങ്ങ​ൾ.

എ​ഴു​ത്തു​കാ​ർ​ക്ക്​ ഭ​യം
ഭ​ര​ണ​കൂ​ട​ത്തി​ൽ നി​ന്നു​ള്ള സ്​​ഥാ​ന​മാ​ന​ങ്ങ​ൾ അ​വ​രെ പി​ണ​ക്കു​ന്ന​തോ​ടെ ഇ​ല്ലാ​താ​കു​മെ​ന്ന ആ​ശ​ങ്ക എ​ഴു​ത്തു​കാ​ർ​ക്കു​ണ്ട്. ഫാ​ഷി​സ്​​റ്റു​ക​ളു​ടെ തെ​റ്റാ​യ നി​ല​പാ​ടു​ക​ൾ​ക്കെ​തി​െ​ര പ്ര​തി​ക​രി​ച്ചാ​ൽ ആ​ക്ര​മി​ക്ക​പ്പെ​ടു​മെ​ന്ന ഭ​യ​വു​മു​ണ്ട്. ഇ​തി​നാ​ലാ​ണ്​ എ​ഴു​ത്തു​കാ​ർ മി​ണ്ടാ​തി​രി​ക്കു​ന്ന​ത്. ഹി​റ്റ​ല​റി​നെ പോ​ലും ന്യാ​യീ​ക​രി​ക്കു​ന്ന എ​ഴു​ത്തു​കാ​ർ അ​ക്കാ​ല​ത്തു​ണ്ടാ​യി​രു​ന്നു.

എ​ഴു​ത്തി​ലെ മോ​ഷ​ണം
ത​േ​ൻ​റ​ത​ല്ലാ​ത്ത ഒ​രു കൃ​തി ത​െ​ൻ​റ പേ​രി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക എ​ന്ന​ത്​ ഒ​രി​ക്ക​ലും ന്യാ​യീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. ദീ​പാ​നി​ശാ​ന്ത്​ ഒ​ടു​വി​ൽ മാ​പ്പു​പ​റ​ഞ്ഞാ​ൽ തീ​രു​ന്ന കാ​ര്യ​വു​മ​ല്ല ഇ​ത്. എ​ഴു​ത്തി​ൽ സാ​മ്യ​ത​ക​ളു​ണ്ടാ​കാം. എ​ന്നാ​ൽ അ​ത്​ പ​ക​ർ​ത്തി​യെ​ഴു​ത​ൽ ആ​ക​രു​ത്. പു​സ്​​ത​ക പ്ര​ള​യ​മാ​ണ്​ ഇ​പ്പോ​ൾ നാ​ട്ടി​ൽ. അ​തി​നി​ട​യി​ൽ മൗ​ലി​ക​മാ​യ ര​ച​ന​ക​ൾ ക​ണ്ടെ​ത്തു​ക എ​ന്ന​താ​ണ്​ വാ​യ​ന​ക്കാ​ര​െ​ൻ​റ മു​ന്നി​ലു​ള്ള വെ​ല്ലു​വി​ളി. സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളു​ടെ ന​ൻ​മ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തണം.

ഖ​ത്ത​ർ
ഉ​പ​രോ​ധ​ത്തി​ന്​ ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ഖ​ത്ത​റി​ൽ എ​ത്തു​ന്ന​ത്. ഉ​പ​രോ​ധം ഖ​ത്ത​റി​നെ കൂ​ടു​ത​ൽ ഉൗ​ർ​ജ​സ്വ​ല​മാ​ക്കി​യെ​ന്നാ​ണ്​ തോ​ന്നു​ന്ന​ത്. ഭ​ര​ണാ​ധി​കാ​രി​ക​ളു​െ​ട ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ അ​തി​ന്​ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.