അ​ഴി​മ​തി​ക്കെ​തി​രാ​യ പോ​രാ​ട്ടം: ഖത്തർ വലിയ മാതൃകയെന്ന്​ മലേഷ്യ

ദോ​ഹ: അ​ഴി​മ​തി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഖ​ത്ത​ര്‍ വ​ഹി​ക്കു​ന്ന പ​ങ്ക് പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് മ​ ലേ​ഷ്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ഹാ​തീ​ര്‍ മു​ഹ​മ്മ​ദ്. അ​ഴി​മ​തി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന് അ​മീ​ര്‍ ശൈ​ഖ് ത​മീം ബി​ന്‍ ഹ​മ​ദ് ആൽഥാ​നി​യു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള പു​ര​സ്കാ​രം നേ​ടി​യ​വ​രെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി മ​ലേ​ഷ്യ​യു​ടെ നാ​ഷ​ണ​ല്‍സെ​ൻറ​ര്‍ ഫോ​ര്‍ ഗ​വേ​ണ​ന്‍സ് ഇ​ൻറ​ഗ്രി​റ്റി, ആ​ൻറി ക​റ​പ്ഷ​ന്‍(​ജി​ഐ​എ​സി​സി) സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ ആണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പറഞ്ഞത്​.
ഖ​ത്ത​റി​​​​െൻറ റൂ​ള്‍ ഓ​ഫ് ലോ ​ആ​ൻറ്​ ആ​ൻറിക​റ​പ്ഷ​ന്‍ സെ​ൻററി​​​​െൻറ(​ആ​ര്‍ഒ​എ​ല്‍എ​സി​സി) സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി.
അ​ഴി​മ​തി​ക്കെ​തി​രാ​യ യു​എ​ന്നി​​​​െൻറ സ്പെ​ഷ്യ​ല്‍ അ​ഡ്വ​ക്കേ​റ്റും ഖ​ത്ത​ര്‍ അ​റ്റോ​ര്‍ണി ജ​ന​റ​ലു​മാ​യ ഡോ ​അ​ലി ബി​ന്‍ ഫെ​താ​യി​സ് അ​ല്‍മ​ര്‍റി പ​ങ്കെ​ടു​ത്തു.​ അ​ഴി​മ​തി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ രാ​ജ്യ​ന്ത​ര​ത​ല​ത്തി​ല്‍ ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തു​ന്ന അ​മീ​റി​നെ​യും ഖ​ത്ത​റി​നെ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും ഡോ.​മ​ഹാ​തീ​ര്‍ മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.