ദോഹ: പശ്ചിമ–കിഴക്കൻ ജർമനികളെ വേർതിരിച്ചിരുന്ന വിഖ്യാതമായ ബെർലിൻ മതിലിെൻറ ഭ ാഗം എജ്യുക്കേഷൻ സിറ്റിയിലെ ജോർജ്ടൗൺ സർവകലാശാലയിൽ പ്രദർശനത്തിന്. ഖത്തർ മ്യൂസി യമാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ഫൗണ്ടേഷനും ഖത്തർ മ്യൂസിയവും തമ്മിലുള്ള സഹകരണത്തിെൻറ ഭാഗമായാണ് പ്രദർശനം. 2017ലെ ഖത്തർ–ജർമൻ സാംസ്കാരിക വർഷത്തോടനുബന്ധിച്ചാണ് ബെർലിൻ മതിൽ ഭാഗം ഖത്തറിലെത്തിച്ചത്.ഖത്തർ ഫൗണ്ടേഷൻ കമ്മ്യൂണിറ്റി ഡെവലപ്മെൻറ് വിഭാഗം പ്രസിഡൻറ് മഷായിൽ അൽ നഈമി, ഖത്തർ മ്യൂസിയം പബ്ലിക് ആർട്ട് വിഭാഗം തലവൻ അബ്ദുറഹ്മാൻ അൽ ഇസ്ഹാഖ്, ജോർജ്ടൗൺ യൂനിവേഴ്സിറ്റി ഡീൻ അഹ്മദ് ദല്ലാൽ തുടങ്ങിയവർ പ്രദർശന ചടങ്ങിൽ പങ്കെടുത്തു.
മൂന്ന് പതിറ്റാണ്ടുകാലം ഇരുജർമനികളെയും വേർതിരിച്ചിരുന്ന ബെർലിൻ മതിലിെൻറ ഒരു മീറ്ററിലധികം വീതിയും 3.5 മീറ്ററിലധികം ഉയരവുമുള്ള ഭാഗമാണ് പ്രദർശനത്തിനുള്ളത്. ഉരുക്കുബാറിനാൽ ബലപ്പെടുത്തിയിട്ടുള്ള മതിലിെൻറ പുറത്ത് സ്േപ്ര പെയിൻറ് കൊണ്ട് ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. പ്രതീക്ഷയെയും സ്വാതന്ത്ര്യം, മാറ്റം എന്നിവയെയും കുറിക്കുന്ന രചനകളാണിവ. എജ്യുക്കേഷൻ സിറ്റിയിൽ എത്തുന്ന പൊതുജനങ്ങൾക്കും മതിലിെൻറ ഭാഗം സന്ദർശിക്കാവുന്നതാണ്. ആശയപരമായും ഭൗതികമായും ഒരു രാഷ്ട്രത്തെ ഒന്നടങ്കം വെട്ടിമുറിച്ചിരുന്ന ബെർലിൻ മതിൽ ജർമനിയുടെ ഏകീകരണത്തോടെ 1989ലാണ് തകർക്കപ്പെടുന്നത്. ശീതസമരത്തിെൻറ അന്ത്യമാണ് ഇതിലൂടെ കുറിക്കപ്പെട്ടത്. അതോടൊപ്പം തന്നെ 1945ന് ശേഷം രണ്ട് രാഷ്ട്രങ്ങളായി കഴിഞ്ഞിരുന്ന ജർമനിയുടെ ഏകീകരണവും ബെർലിൻ മതിലിെൻറ തകർച്ചയോടെ രൂപപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.