ദോഹ: ‘കണ്ണൂരിെൻറ വാനോത്സവം ഖത്തറിലും’ തലക്കെട്ടോടെ കണ്ണൂർ വിമാനത്താവള ഉദ്ഘാടന ം ആഘോഷമാക്കി കണ്ണൂർ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ്. എയർ ഇന്ത്യാ റീജണൽ മാനേജർ വീണാ നാഗി മുഖ്യാതിഥിയായിരുന്നു. നോർക്ക ഡയറക്ടർ സി വി റപ്പായി, ഐസിസി വൈസ് പ്രസിഡൻറ് എ പി മണികണ്ഠൻ, ഐ സി ബി എഫ് വൈസ് പ്രസിഡൻറ് പി എൻ ബാബുരാജ്, കരീം അബ്ദുല്ല, വ്യവസായ പ്രമുഖൻ സൈനുൽ ആബിദീൻ, ഐഎംഎഫ് പ്രസിഡൻറ് അഷ്റഫ് തൂണേരി, അൻസാർ തുടങ്ങിയവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി വിനോദ് വള്ളിക്കോൽ സ്വാഗതവും സഞ്ജയ് രവീന്ദ്രൻ നന്ദിയും പറഞ്ഞു. ഷെഫീക്ക് കണ്ണൂർ നേതൃത്വം നൽകി. കണ്ണൂരിൽ നിന്ന് എത്തി ചേർന്ന ആദ്യ വിമാനത്തിലെ യാത്രക്കാർക്ക് കുവാഖ് ഭാരവാഹികളുടെ നേതൃത്യത്തിൽ ഹമദ് വിമാനത്താവളത്തിൽ സ്വീകരണം നൽകി. താബിത് മുഹമ്മദ് അലി, വിനോദ് വള്ളിക്കോൽ, രഞ്ജിത് പടവിൽ, സഞ്ജയ് രവീന്ദ്രൻ, മനീഷ് സാരംഗി, അമിത് രാമകൃഷ്ണൻ, സൈനുദ്ധീൻ, അനിൽ കുമാർ, രമേശൻ തെക്കടവൻ, ഷാദുലി, മുത്തലിബ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.