ദോഹ: ലോകത്തെ ഏറ്റവും വലിയ ജലസംഭരണി പദ്ധതി ഖത്തറിൽ. ഉംസലാല്‍ അലിയിൽ ക ഹ്റമയുടെ പമ്പിംഗ് സ്റ്റേഷൻ കേന്ദ്രത്തിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽഅമീര് ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി പദ്ധതി നിർമാണം ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്ര ിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽ ഥാനി പങ്കെടുത്തു. ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആൻറ് വാട്ടര്‍ കോര്‍പ്പറേഷനാണ്(കഹ്റമാ) പ രിപാടി സംഘടിപ്പിച്ചത്. 1500 മില്യണ്‍ ഗാലനാണ് പദ്ധതിയുടെ ശേഷി. രാജ്യം നടപ്പാക്കുന്ന ഏറ്റവും വലിയ പ ദ്ധതികളിലൊന്നാണിതെന്ന് ഊര്‍ജകാര്യ സഹമന്ത്രി സഅദ് ശരീദ അല്‍കഅബി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സംഭരണിപദ്ധതിയാണിത്.
നിലവിലെയും ഭാവിയിലെയും രാജ്യത്തിെൻറ വികസനാവശ്യങ്ങള്‍ നിറവേറ്റാന്‍ പദ്ധതി സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിെൻറ ജലസുരക്ഷാ കര്‍മ്മപദ്ധതിയില്‍ വലിയ നേട്ടങ്ങള്ക്കിടയാക്കുന്നതാണ് പദ്ധ തിയെന്ന് കഹ്റമാ പ്രസിഡൻറ് ഇസ്സ ബിന്‍ ഹിലാല്‍ അല്‍കുവാരി പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒ രുക്കിയിരുന്ന പ്രദര്‍ശനവും അമീര്‍ സന്ദര്‍ശിച്ചു. പദ്ധതി നടപ്പാക്കലിെൻറ വിവിധ ഘട്ടങ്ങള്‍ വ്യക്തമാക്കുന്ന ചി ത്രങ്ങളും പദ്ധതിയുടെ മാതൃകയും പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിരുന്നു. ജലസംഭരണികള്‍, പ്രവര്‍ത്തന റൂം എന്നിവയും സന്ദര്‍ശിച്ചു. മന്ത്രിമാരും ഊര്‍ജ, വ്യവസായ, വൈദ്യുതി, ജല മേഖലകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
2036 വരേക്കുള്ള ജലം സംഭരിക്കാം
ദോഹ: രാജ്യത്തിെൻറ ജലസുരക്ഷയിൽ പ്രധാനപ്പെട്ട പദ്ധതിയാണിത്. അഞ്ചു സ്ഥലങ്ങളിലായി കൂറ്റന്‍ ജലസംഭരണികളാണ് ഉള്ളത്. ഇതിലൂടെ 230 കോടി ഗാലണ്‍ വെള്ളം സംഭരിക്കുകയാണ് ലക്ഷ്യം. ഒാരോ ജലസംഭരണിയിലും പത്തു കോടി ഗാലണ്വെള്ളം ശേഖരിക്കാനാകും. ലോകത്തിലെ ഏറ്റവും വലിയ കോണ്‍ക്രീറ്റ് ജലസംഭരണിയാണിത്. നിലവിലെ സംഭരണശേഷിയുടെ 150ശതമാനം വര്‍ധനവാണ് സാധ്യമാകുക. 14.5 ബില്യണ്‍ റിയാലാണ് പദ്ധതിത്തുക. 2026വരെയുള്ള രാജ്യത്തിെൻറ ജലസുരക്ഷ ഉറപ്പാക്കാന്‍ പര്യാപ്തമാണ് പദ്ധതിയുടെ ഈ ഘട്ടം.
അടുത്ത ഘട്ടത്തില്‍ 2036വരെയുള്ള ആവശ്യകത നിറവേറ്റാനാകും. പ്രതിദിനം 2400 മില്യണ്‍ ഗാലന് വെള്ളം സംഭരിക്കാനുള്ള ശേഷിയുണ്ട്. വിവിധ സാഹചര്യങ്ങളില്‍ മാസങ്ങളോളം രാജ്യത്തിെൻറ ആവശ്യകത നിറവേറ്റാന്‍ ഇതിലൂടെ സാധിക്കും. ഉത്തര ദക്ഷിണ മേഖലകളിലെ ജലോത്പാദന പ്ലാൻറുകളെ ബന്ധിപ്പിക്കുന്നതിനും പദ്ധതി സഹായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.