ദോഹ: എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ദോഹ–കണ്ണൂര്‍ സെക്ടറിലെ സര്‍വീസിന് ഇന ്ന് തുടക്കമാകും. ഈ സെക്ടറില്‍ ആഴ്ചയില്‍ നാലു സര്‍വീസുകളാണുണ്ടാകുക. തിങ്കള്‍, ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളിലായിരിക്കും ഇത്. ദോഹ കണ്ണൂര്‍ വിമാനം(ഐഎക്സ്0774) ഇന്നു രാത്രി 11നു ദോഹയില്‍ നിന്നു പുറപ്പെട്ട് പുലര്‍ച്ചെ 5.45നു കണ്ണൂരിലെത്തും. കണ്ണൂര്‍ ദോഹ വിമാനം(ഐഎക്സ് 0773) കണ്ണൂരില്‍ നിന്ന് രാത്രി 8.20നു പുറപ്പെട്ട് രാത്രി പത്തിനു ദോഹയിലെത്തും. നാലു മണിക്കൂറും15 മിനിറ്റുമായിരിക്കും യാത്രാ സമയം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പ്രവാസികള്‍ക്ക് പുതിയ സര്‍വീസ് ഗുണകരമായിരിക്കും. ബോയിങ് 737800 വിമാനമായിരിക്കും സര്‍വീസ് നടത്തുക. കണ്ണൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ രാജ്യാന്തര വിമാനങ്ങളുടെ സമയക്രമം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിഷേന്(ഡിജിസിഎ) അംഗീകരിച്ചതോടെ ടിക്കറ്റ് ബുക്കിങ് തുടങ്ങിയിരുന്നു. സ്വകാര്യ എയര്‍ലൈനുകളും കണ്ണൂരിലേക്ക് സര്‍വീസ് തുടങ്ങുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.