ദോഹ: പ്രകൃതി വാതക വിതരണ രംഗത്തെ സുരക്ഷക്കും പരിസ്ഥിതി സംരക്ഷണത്തിലെ പ്രതിബദ്ധ തക്കും ഖത്തർ ഗ്യാസിന് രണ്ട് അന്താരാഷ്ട്ര പുരസ്കാരം. ബ്രിട്ടീഷ്് സേഫ്റ്റി കൗൺസിലിെൻ റ സോർഡ് ഓഫ് ഓണറും ഗ്ലോബ് ഓഫ് ഓണറുമാണ് ഖത്തർ ഗ്യാസിനെ തേടിയെത്തിയിരിക്കുന്നത്. ഖത്തർ ഗ്യാസിെൻറ കൊമേഴ്സ്യൽ ആൻഡ് ഷിപ്പിംഗ് ഗ്രൂപ്പാണ് അവാർഡിനർഹരായത്. ഇത് തുടർച്ചയായി അഞ്ചാം തവണയാണ് ബ്രിട്ടീഷ്് സേഫ്റ്റി കൗൺസിലിെൻറ പുരസ്കാരങ്ങൾക്ക് ഖത്തർ ഗ്യാസ് നേടുന്നത്. ലണ്ടനിൽ നടന്ന ചടങ്ങിൽ ഖത്തർ ഗ്യാസ് സി ഇ ഒ ഖാലിദ് ബിൻ ഖലീഫ ആൽഥാനിയുടെ സാന്നിദ്ധ്യത്തിൽ ഖത്തർ ഗ്യാസ് ഷിപ്പിംഗ് മാനേജർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിെൻറ സോർഡ് ഓഫ് ഓണറും ഗ്ലോബ് ഓഫ് ഓണറും ഒരുമിച്ച് നേടുന്ന ലോകത്തിലെ 10 കമ്പനികളിലൊന്നാണ് ഖത്തർ ഗ്യാസ്.
തുടർച്ചയായി അഞ്ചാം വർഷവും പുരസ്കാരങ്ങൾ നേടാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് ഖാലിദ് ബിൻ ഖലീഫ ആൽഥാനി പറഞ്ഞു. രാജ്യാന്തര നിലവാരത്തിൽ പ്രകൃതി വാതകം സുരക്ഷിതമായും കാര്യക്ഷമമായും കൈകാര്യം ചെയ്യുന്നതിന് ലഭിച്ച അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ, സുരക്ഷാ രംഗത്തും പരിസ്ഥിതി സംരക്ഷണത്തിലും ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന സ്ഥാപനങ്ങൾക്ക് നൽകുന്ന അംഗീകാരങ്ങളാണ് സോർഡ് ഓഫ് ഓണറും ഗ്ലോബ് ഓഫ് ഓണറുമെന്ന് ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ ചീഫ് എക്സിക്യൂട്ടിവ് പറഞ്ഞു. ആരോഗ്യ, സുരക്ഷാ മേഖലയിലും പരിസ്ഥിതി സംരക്ഷണ രംഗത്തെ പ്രതിബദ്ധതയിലും മറ്റു കമ്പനികൾക്ക് മാതൃകയാണ് അവാർഡ് ജേതാക്കളെന്ന് ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ ചെയർമാൻ ലോറൻസ് വാട്ടർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.