ദോഹ: ലുസൈൽ സിറ്റിയിൽ നിർമ്മാണം പൂർത്തിയാക്കിയ ലുസൈൽ മറീന നടപ്പാ ത(ലുസൈൽ മറീന േപ്രാ മനേഡ്) പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമാ യ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി ഉദ്ഘാടനം ചെയ്തു. പാതയോടനുബന്ധിച്ചുള്ള അക്വാറ്റിക് പ്രദർശനത്തിെൻറ ലോഞ്ചിംഗും അദ്ദേഹം നിർവഹിച്ചു. ഉദ്ഘാ ടനത്തിന് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ നടപ്പാതയിലൂടെ പ്രധാനമന്ത്രി സഞ്ചരിച്ച് സൗകര്യങ്ങൾ വിലയിരുത്തി. ഖത്തർ വിനോദസഞ്ചാരത്തിലെ പുതിയ അധ്യായത്തിനാണ് ഇവിടെ തുടക്കം കുറിച്ചിരിക്കുന്നതെന്നും ആഗോള വിനോദസഞ്ചാര ഹബ്ബായി മാറുന്നതിെൻറ ശ്രമങ്ങൾക്ക് ഇത് പിൻബലമേകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലുസൈൽ മറീന നടപ്പാതയും അതിനോടനുബന്ധിച്ചുള്ള മറ്റു ഭാഗങ്ങളും ഏറെ ആകർഷണീയമായാണ് നിർമ്മിച്ചിരിക്കുന്നത്. പ്രാദേശിക, അന്തർദേശീയ തലത്തിൽ വിവിധ പരിപാടികൾ അവതരിപ്പിക്കാനുള്ള വിശാലമായ സൗകര്യവും മറീന നടപ്പാതയോടനുബന്ധിച്ചുണ്ട്. കടലിനഭിമുഖമായി നിർമ്മിച്ച മറീന നടപ്പാതക്ക് 4.2 കിലോമീറ്ററാണ് നീളം. 142,600 ചതുരശ്രമീറ്റർ വിസ്തൃതിയിൽ നിലകൊള്ളുന്ന മറീന നടപ്പാത സന്ദർശകർക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക. ലുസൈൽ നഗരത്തിെൻറ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളുടെ 90 ശതമാനവും പൂർത്തിയായതായി ഖത്തരി ദിയാർ സി ഇ ഒ അബ്ദുല്ല ബിൻ ഹമദ് അൽ അത്വിയ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.