ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷെൻറ ഹസം മെബൈരീക് ജനറല്‍ ആശുപത്രി തുറന്നു. ഹെലിപാഡ് സൗകര്യം ഉള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഹെലികോപ്ടറില്‍ ഏഴു മിനുട്ടിനകം ഹമദ് ജനറല്‍ ആശുപത്രിയില്‍ എത്തിക്കാനാവും. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽഥാനി ഉദ്ഘാടനം ചെയ്തു. ഇന്‍ഡസ്ട്രിയല്‍ ഏരിയയുടെ ഹൃദയ ഭാഗത്താണ് ആശുപത്രി. അത്യാഹിത വിഭാഗവും 118 കിടക്കകളുമുള്ള ആശുപത്രിയില്‍ കിടത്തിചികിൽസ വിഭാഗം, ഐ സി യു എന്നിവയുമുണ്ട്.
പ്രതിദിനം നൂറുകണക്കിന് പേരെ ചികിത്സിക്കാന്‍ സൗകര്യമുണ്ട്. ഹമദ് മെഡിക്കല്‍ കോര്‍പറേഷെൻറ ശൃഖലയിലെ എല്ലാവിധ ആരോഗ്യ പരിരക്ഷാ രീതികളും ലഭ്യമാണ്. ഉദ്ഘാടനത്തിന് ശേഷം ആശുപത്രി ചുറ്റിക്കണ്ട പ്രധാനമന്ത്രി വിവിധ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സൗകര്യങ്ങളെ കുറിച്ച് അദ്ദേഹത്തിന് അധികൃതർ വിശദീകരണം നൽകി. പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന് ബിന്ത് മുഹമ്മദ് അല്‍ കുവാരി, ഭരണ നിര്‍വഹണ വികസന തൊഴില്‍ സാമൂഹ്യ വകുപ്പ് മന്ത്രി യൂസുഫ് ബിന്‍ മുഹമ്മദ് അല്‍ ഉഥ്മാന് ഫക്രു എന്നിവരും പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.