ദോഹ: ആഭ്യന്തര മന്ത്രാലയത്തിെൻറ ഇ–സർവീസ് വെബ് പോർട്ടലിന് കുവൈത്ത് സർക്കാരിെൻറ 2018ലെ ശൈഖ് സാലിം അൽ അലി അൽ സബാഹ് ഇൻഫർമാറ്റിക്സ് അവാർഡ്. ഗൾഫിലെയും മിഡിലീസ്റ്റിലെ ഏ റ്റവും മികച്ച ഗവൺമെൻറ് ഇ–സർവീസ് പോർട്ടൽ വിഭാഗത്തിലാണ് അവാർഡ്. കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിെൻറ രക്ഷാധികാരത്തിൽ ന ടന്ന അവാർഡ് വാർഷിക ചടങ്ങിൽ പൊതു സുരക്ഷാ വകുപ്പ് ഡയറക്ടർ സ്റ്റാഫ് മേജർ ജനറൽ സഅദ് ബിൻ ജാസിം അൽ ഖുലൈഫി പുരസ്കാരം ഏറ്റുവാങ്ങി. രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കുമുള്ള സേവനങ്ങൾ എളുപ്പമാക്കുന്നതിനും കുറ്റമറ്റതാക്കുന്നതിനു മായുള്ള ആഭ്യന്തരമന്ത്രാലയത്തിെൻറ പരിശ്രമങ്ങൾക്കും ആധുനികവൽകരണത്തിനുമുള്ള അംഗീകാരമാണ് അവാർഡ്.
വളരെ വേഗത്തിലും സുതാര്യമായും സേവനങ്ങൾ ഉപഭോക്താക്കൾക്കെത്തിക്കുന്നതിനായി അ ത്യാധുനിക സാങ്കേതികവിദ്യകളാണ് ആഭ്യന്തരമന്ത്രാലയം ഉപയോഗിച്ചു വരുന്നത്. മികച്ച ഗുണമേന്മയിലും സന്ദർശക സൗഹൃദപരവുമായാണ് ഇ–സർവീസ് പോർട്ടലിെൻറ ക്രമീകരണം. വിവിധ സേവനങ്ങൾക്ക് പണമടക്കുന്നതിന് വളരെ എളുപ്പത്തിലും തടസ്സങ്ങളില്ലാതെയും സാധിക്കുന്നു. നിലവിൽ വ്യക്തികൾക്കും കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമായി പൊതു–സ്വകാര്യ മേഖലയിൽ 216 ഇലക് േട്രാണിക് സേവനങ്ങളാണ് വെബ് പോർട്ടലിൽ സംവിധാനിച്ചിരിക്കുന്നത്. പൗരന്മാർക്കുള്ള സേവനങ്ങൾ, എ ൻട്രി പെർമിറ്റ്, ഗതാഗതം, റെസിഡൻസ്, സുരക്ഷ, സിവിൽ ഡിഫൻസ്, എൻ ഒ സി, ട്രാവൽ നോട്ടിഫിക്കേഷൻ, റിപ്പോർട്ടിംഗ്, സ്മാർട്ട് കാർഡ്, പബ്ലിക് സർവീസ്, കമ്മ്യൂണിറ്റി പോലീസിംഗ് തുടങ്ങിയവ ഇതിൽ പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.