ദോഹ: പ്രവാസികളുടെ തൊഴിലുമായി ബന്ധപ്പെട്ട് ഖത്തര്‍ നടപ്പാക്കിയ പരിഷ്കാരങ്ങൾക്ക് ഫിഫയുടെയും ഇൻറര്‍നാഷണല്‍ ലേബര്‍ ഓര്ഗനൈസേഷെൻറയും (ഐഎല്‍ഒ) പ്രശംസ. തൊഴിലാളികളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഖത്തര്‍ കാണിക്കുന്ന പ്രതിജ്ഞാബദ്ധത പ്രശംസനീയമാണെന്നും ഇരു സംഘടനകളും അഭിപ്രായപ്പെട്ടു. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ യൂറോപ്യന്‍ പാര്‍ലമെൻറ് നടത്തിയ സെമിനാറിലാണ് പ്രശംസ ലഭിച്ചത്. പ്രധാനപ്പെട്ട കായിക പരിപാടികള്‍ സംഘടിപ്പിക്കപ്പെടുമ്പോള്‍ മനുഷ്യാവകാശം സംരക്ഷിക്കപ്പെടേണ്ടതിെൻറയും നിയമം പാലിക്കപ്പെടേണ്ടതിെൻറയും പ്രാധാന്യത്തെ കുറിച്ചായിരുന്നു സെമിനാര്‍. ഖത്തര്‍ അടുത്ത കാലത്തായി തൊഴിലാളികളുടെ ക്ഷേമത്തിനായി നിരവധി പരിഷ്കാരങ്ങളാണ് നടത്തിയത്.
തൊഴിലാളികളുടെ അവകാശങ്ങളെ രാജ്യം എത്രകണ്ട് ബഹുമാനിക്കുന്നുവെന്നതിന് തെളിവായിരുന്നു അതെന്ന് ഇരുസംഘടനകളും വ്യക്തമാക്കി. ലോകകപ്പ് പദ്ധതികളുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവര്‍ക്ക് മാത്രമല്ല മറ്റുള്ള തൊഴിലാളികള്‍ക്കും പരിഷ്കാരങ്ങള്‍ ഗുണം ചെയ്തിട്ടുണ്ട്. പ്രധാനപ്പെട്ട കായിക പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കപ്പെടേണ്ടത് നിര്‍ബന്ധ ഘടകമാണെന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായി ഖത്തറുമായി ചേര്‍ന്ന് നിന്നാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഫിഫ പ്രതിനിധി ഫെഡറികോ അഡീഷി പറഞ്ഞു. ഖത്തറിലെ ലോകകപ്പ് നടത്തിപ്പുകാരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻറ് ലെഗസിയോടൊപ്പം ലോകകപ്പ് സ്റ്റേഡിയങ്ങളുടെ നിര്‍മാണ സ്ഥലങ്ങളിലും മറ്റ് അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികളിലുമെല്ലാം തങ്ങള്‍ യോജിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പ് സ്റ്റേഡിയങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഉന്നത നിലവാരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഖത്തര്‍ നടത്തിവരുന്നതെന്ന് ഐ.എല്‍.ഒ പ്രതിനിധി ബേറ്റ് ആന്‍ഡ്രസ് പറഞ്ഞു. എക്സിറ്റ് പെര്‍മിറ്റ് എടുത്തുകളഞ്ഞതും പ്രവാസികളുടെ വരവിനും പോക്കിനുമുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതും പ്രധാനപ്പെട്ടതാണ്. ഖത്തര്‍ നടത്തിയ മാറ്റങ്ങള്‍ ഒരു മാതൃകയാണ്. ഐഎല്‍ഒ നിലവില്‍ ഖത്തറില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. തൊഴിലാളികളുടെ ക്ഷേമവും നേട്ടവും ലക്ഷ്യമിട്ടാണ് ഇത്. തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തല്‍, താമസ സൗകര്യം, ജോലി അവസ്ഥ, ശരിയായ ആരോഗ്യ പരിതസ്ഥിതിയിലും സുരക്ഷയിലുമാണോ അവര്‍ ജോലി ചെയ്യുന്നത്, ഐഎല്‍ഒ പുറപ്പെടുവിച്ച ഗുണനിലവാരത്തിലുള്ള സംവിധാനങ്ങളാണോ ലഭിക്കുന്നത് തുടങ്ങിയവയിലെല്ലാം പരിശോധന നടക്കുന്നുണ്ടെന്നും െഎ.എൽ.ഒ പ്രതിനിധി ബേറ്റ് ആന്‍ഡ്രസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.