ഖ​​ത്ത​​ർ–തു​​ർ​​ക്കി ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി യോ​​ഗം ഇ​​ന്ന്

ദോ​​ഹ: ഖ​​ത്ത​​ർ–​​തു​​ർ​​ക്കി സു​​പ്രീം സ്​​​ട്രാ​​റ്റ​​ജി​​ക് ക​​മ്മി​​റ്റി​​യു​​ടെ നാ​​ലാ​​മ​​ത് യോ​​ഗം തിങ്കളാഴ്​ച ഇ​​സ്​​​താം​​ബൂ​​ളി​​ൽ ന​​ട​​ക്കും. അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി​​യു​​ടെ​​യും തു​​ർ​​ക്കി പ്ര​​സി​​ഡ​​ൻ​​റ് റ​​ജ​​ബ് ത്വ​​യി​​ബ് ഉ​​ർ​​ദു​​ഗാെ​​ൻ​​റ​​യും സം​​യു​​ക്ത അ​​ധ്യ​​ക്ഷ​​ത​​യി​​ലാ​​ണ് പ​​ര​​മോ​​ന്ന​​ത സ​​മി​​തി യോ​​ഗം ചേ​​രു​​ന്ന​​ത്. യോ​​ഗ​​ത്തിെ​​ൻ​​റ ഭാ​​ഗ​​മാ​​യി അ​​മീ​​ർ ശൈ​​ഖ് ത​​മീം തു​​ർ​​ക്കി പ്ര​​സി​​ഡ​​ൻ​​റ് ഉ​​ർ​​ദു​​ഗാ​​നു​​മാ​​യി പ്ര​​ത്യേ​​ക കൂ​​ടി​​ക്കാ​​ഴ്ച ന​ട​​ത്തും. വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ ത​​ന്ത്ര​​പ്ര​​ധാ​​ന​​മാ​​യ പ​​ങ്കാ​​ളി​​ത്തം വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടും ഇ​​രു​​രാ​ ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ഉ​​ഭ​​യ​​ക​​ക്ഷി ബ​​ന്ധം ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തും കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ ച​​ർ​​ച്ച ചെ​​യ്യും. കൂ​​ടാ​​തെ പൊ​​തു പ്രാ​​ധാ​​ന്യ​​മു​​ള്ള മേ​​ഖ​​ലാ, അ​​ന്ത​​ർ​​ദേ​​ശീ​​യ വി​​ഷ​​യ​​ങ്ങ​​ളും ഇ​​രു രാ​​ഷ്ട്ര​​നേ​​താ​​ക്ക​​ളും ച​​ർ​​ച്ച ചെ​​യ്യു​​മെ​​ന്നും ഖ​​ത്ത​​ർ വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. സു​​പ്രീം സ്​​​ട്രാ​​റ്റ​​ജി​​ക് ക​​മ്മി​​റ്റി യോ​​ഗ​​ത്തിെ​​ൻ​​റ ഭാ​​ഗ​​മാ​​യി വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ ഖ​​ത്ത​​റും തു​​ർ​​ക്കി​​യും സ​​ഹ​​ക​​ര​​ണ ക​​രാ​​റു​​ക​​ളി​​ലും ധാ​​ര​​ണാ​​പ​​ത്ര​​ങ്ങ​​ളി​​ലും ഒ​​പ്പു​​വെ​​ക്കും.

അ​​മീ​​ർ, തു​​ർ​​ക്കി പ്ര​​സി​​ഡ​​ൻ​​റ് എ​​ന്നി​​വ​​ർ ച​​ട​ങ്ങി​​ൽ സം​​ബ​​ന്ധി​​ക്കും. ഖ​​ത്ത​​ർ–​​തു​​ർ​​ക്കി ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി യോ​​ഗ​​ത്തി​​ന് മു​​ന്നോ​​ടി​​യാ​​യി ത​​യ്യാ​​റെ​​ടു​​പ്പെ​​ന്ന നി​​ല​​യി​​ൽ ഇ​​രു​​രാ​​ജ്യ​​വും ഇ​​ക്ക​​ഴി​​ഞ്ഞ ഒ​​ക്ടോ​​ബ​​ർ അ​​ഞ്ചി​​ന് ഉ​​ന്ന​​ത​​ത​​ല യോ​​ഗം കൂ​​ടി​​യി​​രു​​ന്നു. ഖ​​ത്ത​​ർ വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രാ​​ല​​യം സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ഡോ. ​​അ​​ഹ്മ​​ദ് ബി​​ൻ ഹ​​സ​​ൻ അ​​ൽ ഹ​​മ്മാ​​ദി, തു​​ർ​​ക്കി ഡെ​​പ്യൂ​​ട്ടി വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി സി​​ദാ​​ത് ഒ​​നാ​​ൽ എ​​ന്നി​​വ​​രാ​​യി​​രു​​ന്നു ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള പ്ര​​തി​​നി​​ധി സം​​ഘ​​ത്തി​​ന് നേ​​തൃ​​ത്വം ന​​ൽ​​കി​​യി​​രു​​ന്ന​​ത്. അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി​​യു​​ടെ​​യും തു​​ർ​​ക്കി പ്ര​​സി​​ഡ​​ൻ​​റ് റ​​ജ​​ബ് ത്വ​​യി​​ബ് ഉ​​ർ​​ദു​​ഗാെ​​ൻ​​റ​​യും നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഖ​​ത്ത​​ർ തു​​ർ​​ക്കി സു​​പ്രീം സ്​​​ട്രാ​​റ്റ​​ജി​​ക് ക​​മ്മി​​റ്റി രൂ​​പീ​​ക​​രി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​ലു​​ള്ള ഉ​​ഭ​​യ​​ക​​ക്ഷി​​ബ​​ന്ധം കൂ​​ടു​​ത​​ൽ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ക​​യും എ​​ല്ലാ മേ​​ഖ​​ല​​ക​​ളി​​ലും സ​​ഹ​​ക​​ര​​ണം ഉ​​റ​​പ്പാ​​ക്കു​​ക​​യു​മാ​​ണ് ക​​മ്മി​​റ്റി ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. സു​​പ്രീം സ്​​​ട്രാ​​റ്റ​​ജി​​ക് ക​​മ്മി​​റ്റി​​യു​​ടെ ക​​ഴി​​ഞ്ഞ മൂ​​ന്ന് യോ​​ഗ​​ങ്ങ​​ളി​​ലാ​​യി നാ​​ൽ​​പ്പ​​തോ​​ളം ക​​രാ​​റു​​ക​​ളും പൊ​​തു​​ധാ​​ര​​ണാ പ​​ത്ര​​ങ്ങ​​ളു​​മാ​​ണ് വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ സ​​ഹ​​ക​​ര​​ണം ല​​ക്ഷ്യം വെ​​ച്ച് ഒ​​പ്പു​​വെ​​ച്ച​​ത്.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.