ദോഹ: ഖത്തറിലേക്ക് തൊഴിൽ വിസയിൽ വരുന്ന ഇന്ത്യക്കാർ യാത്രക്ക് മുമ്പ് കേന്ദ്ര സർക്കാറിെൻറ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നത് ഇന്ത്യൻ ഗവൺമെൻറ് നിർബന്ധമാക്കി. യാത്രയുടെ 24 മണിക്കൂർ മു മ്പെങ്കിലും രജിസ്േട്രഷൻ നടന്നിരിക്കണം. ജനുവരി ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി. ഖത്തറിന് പുറമേ, അഫ്ഗാൻ, ബഹ്റൈൻ, ഇന്തോനേഷ്യ, ഇറാഖ്, ജോർദാൻ, കുവൈത്ത്, ലബനാൻ, ലിബിയ, മലേഷ്യ, ഒമാൻ, സൗദി അറേബ്യ, സുഡാൻ, യു എ ഇ, സിറിയ, സൗത്ത് സുഡാൻ, തായ്ലൻഡ് എന്നീ രാജ്യ ങ്ങളും പുതിയ നിർദേശത്തിന് കീഴിൽ വരും. പാസ്പോർട്ട് ഇ സി ആർ ആണെങ്കിലും ഇ സി എൻ ആർ ആ ണെങ്കിലും ഇപ്രകാരം രജിസ്േട്രഷൻ നിർബന്ധമാണ്.
ഇന്ത്യക്കാരായ പ്രവാസികളുടെ സംരക്ഷണവും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. www.emigrate.gov.in എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. 2017 ഡിസംബർ മുതൽ പരീക്ഷണാർഥം ഇത് ആരംഭിച്ചിരുന്നു. ഇത് വിജയകരമായ സാഹചര്യത്തിലാണ് ഇത് നിർബന്ധമാക്കിയിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു. വെബ്സൈറ്റിൽ "ECNR Registration" & follow the steps എന്ന വിഭാഗത്തിൽ യാത്രക്കാരെൻറ പേര് വിവരങ്ങളും വിലാസവും രേഖപ്പെടുത്തണം. രജിസ്േട്രഷൻ നടപടികൾ പൂർത്തിയാകുന്നതോടെ ഉപഭോക്താവിന് മൊബൈലിലേക്ക് എസ് എം എസ് ല ഭിക്കും. ജനുവരി ഒന്ന് മുതൽ ഒാൺലൈൻ രജിസ്റ്റർ ചെയ്യാതെ ഒരു ഇ സി എൻ ആർ പാസ്പോർട്ട് ഉടമയെയും മേൽപ റഞ്ഞ രാജ്യങ്ങളിലേക്ക് കടത്തിവിടുകയില്ലെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.