ദോഹ: ഔദ്യോഗിക സന്ദർശനത്തിെൻറ ഭാഗമായി ഖത്തറിലെത്തിയ റുവാണ്ടൻ പ്രസിഡൻറും ആഫ്രിക്കൻ യൂണിയൻ നിലവിലെ സെഷൻ ചെയർമാനുമായ പോൾ കഗാമെയുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആ ൽഥാനി കൂടിക്കാഴ്ച നടത്തി. അമീരി ദീവാനിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതും വിവിധ മേഖലകളിൽ പ്രത്യേകിച്ച് സാമ്പത്തിക, നിക്ഷേപക, രാഷ്ട്രീയ, കാർഷിക, ധാതു മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതു സംബന്ധിച്ചും ഇരുരാഷ്ട്രനേതാക്കളും ചർച്ച ചെയ്തു. മേഖലാ, അന്തർദേശീയ തലങ്ങളിലെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും വിവിധ വിഷയങ്ങളും അമീർ–റുവാണ്ട പ്രസിഡൻറ് കൂടിക്കാഴ്ചയിൽ വിശകലനം ചെയ്തു.
ഖത്തറും ആഫ്രിക്കൻ യൂണിയനും തമ്മിലുള്ള ബന്ധവും സഹകരണവും ശക്തമാക്കുന്നത് സംബന്ധിച്ചും ചർച്ചയുണ്ടായി. കൂടിക്കാഴ്ചക്ക് ശേഷം, വിവിധ മേഖലകളിലെ സഹകരണ കരാർ ഒപ്പുവെക്കൽ ചടങ്ങിലും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും റുവാണ്ടൻ പ്രസിഡൻറ് കഗാമെയും പങ്കെടുത്തു. വ്യോമ സർവീസ്, നിക്ഷേപം, സാമ്പത്തിക, വാണിജ്യ, സാങ്കേതിക സഹകരണം തുടങ്ങിയ രംഗങ്ങളിൽ പരസ്പരം സഹകരണം സാധ്യമാക്കുന്നതിനുള്ള കരാറുകൾ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഖത്തർ, റുവാണ്ട രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും ഉന്നത പ്രതിനിധികളും സംബന്ധിച്ചു. അമീരി ദിവാനിലെത്തിയ റുവാണ്ടൻ പ്രസിഡൻറിന് ഉൗഷ്മള വരവേൽപ്പാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.