ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിൽ ചാലിയാർ ദോഹ നടത്തിവരാറുള്ള സ്പോർട്സ് ഫെസ്റ്റിെൻറ അഞ്ചാമത് എഡിഷൻ 2019 ഫെബ്രുവരി 12ന് വക്റ സ്പോർട്സ് ക്ലബ്ബിൽ നടത്തും. പ്രഖ്യാപനം ചാലിയാർ ദോഹ കൗൺസിലർ മീറ്റിൽ ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് ഫറോക്ക് നിർവഹിച്ചു. ഇന്ത്യയിലെയും ഖത്തറിലേയും പ്രമുഖ കായിക താരങ്ങൾ അതിഥികളായി സംബന്ധിക്കും. പ്രസിഡൻറ് വിസി. മഷ്ഹൂദ് അധ്യക്ഷത വഹിച്ചു. സിദ്ധീഖ് വാഴക്കാട് സ്വാഗതവും സി.പി. ഷാനവാസ് നന്ദിയും പറഞ്ഞു. സെക്രട്ടേറിയേറ്റ് അംഗങ്ങളായ ഹൈദർ ചുങ്കത്തറ, അജ്മൽ അരീക്കോട്, ഇ.എ.നാസർ, മനാഫ് എടവണ്ണ, സമീൽ ചാലിയം, രഘുനാഥ് ഫറോക്ക്, പി.എൻ.എം. ജാബിർ, ലയീസ് കുനിയിൽ, സി.ടി.സിദ്ദീഖ്, ബഷീർ മണക്കടവ്, ഹസീബ്, വനിതാ വിഭാഗം ഭാരവാഹികളായ മുനീറ ബഷീർ, സഫിയ ജാഫർ, ഷാലിന രാജേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.