ദോഹ: അൽ അമീൻ പ്രവാസി കൂട്ടായ്മയുടെ ഖത്തർ ചാപ്റ്ററിെൻറ സ്നേഹ സംഗമം നടത്തി. സുബൈർ ചിറക്കോത്ത് ഉദ്ഘാടനം നടത്തി. കോഴിക്കോട് ജില്ലയിലെ ചെക്ക്യാട് എന്ന പ്രദേശത്ത് നിന്നുള്ള ഗൾഫ്രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയാണ് ഇത്. നാടിെൻറ വികസന പ്രവൃത്തികളിൽ പങ്കാളികളാകാനും സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നവർക്ക് സാന്ത്വനമേകാനും വിദ്യാഭ്യാസ മേഖലയിൽ ഇടപെടാനും സംഘടന ശ്രമിക്കുന്നുണ്ട്.
സംഗമത്തിൽ പ്രസിഡൻറ് മഹമൂദ് പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി മൻസൂർ കാപ്പുങ്കര സ്വാഗതവും ട്രഷറർ റാഷിദ് കൊയിലോത്ത് നന്ദിയും പറഞ്ഞു. കുഞ്ഞ്യേറ്റി കൊയിലോത്ത്, അൽതാഫ് കാപ്പുങ്കര, നാസർ കല്ലിൽ, അസ്കർ ചെറൂണി, മുഹമ്മദ് പിലാത്തോട്ടത്തിൽ, ഹാരിസ് കുഴിക്കണ്ടി, മഹമൂദ് താടിയങ്കണ്ടി, മുനീർ കെ കെ എച്ച്, സഹീർ കുന്നുമ്മൽ, ഇസ്മയിൽ കരിന്ത്രയിൽ, ഖാലിദ് എ സി, നസീർ കുന്നുമ്മൽ, റഹൂഫ് വേങ്ങോൽ, അബ്ദുല്ല ആയങ്കീൻറവിട, ഫൈസൽ പാറപ്പൊയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.