കോൺഗ്രസ്​ പഠന ക്ലാസ്​

ദോഹ: മലപ്പുറം ജില്ല ഖത്തർ ഇൻകാസ് യൂത്ത് വിങ്​ നേതൃത്വത്തിൽ കോൺഗ്രസ് പഠനക്ലാസ് നടത്തി. മലപ്പുറം ജില്ല സാംസ്കാരിക സാഹിതി ​െചയർമാൻ സമദ് മങ്കട ക്ലാസെടുത്തു. മോദിയും സംഘപരിവാറും ചേർന്ന് വർഗീയവത്​കരിച്ചുകൊണ്ടിരിക്കുന്ന മതേതര ഇന്ത്യയെ രക്ഷിക്കാൻ യൂത്ത് കോൺഗ്രസ് ശക്തിപ്പെടേണ്ടതു കാലഘട്ടത്തി​​​െൻറ ആവശ്യമാണെന്ന്​ അദ്ദേഹം പറഞ്ഞു​. ഇൻകാസ് ജില്ല അധ്യക്ഷൻ ഹൈദർ ചുങ്കത്തറ ഉദ്​ഘാടനം ചെയ്​തു. യൂത്ത് വിങ്​ പ്രസിഡൻറ്​ ശിഹാബ് നരണിപ്പുഴ അധ്യക്ഷത വഹിച്ചു. ഇൻകാസ് ഗ്ലോബൽ കമ്മിറ്റി അംഗം മുഹമ്മദലി പൊന്നാനി, റാഫി മുള്ളുങ്ങൽ, യൂത്ത് വിങ്​ ജനറൽ സെക്രട്ടറി പി.സി നൗഫൽ കട്ടുപ്പാറ എന്നിവർ സംസാരിച്ചു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.