അണ്ടർ 20 ​േലാകകപ്പിന്​ ഖത്തർ

ദോഹ: കാൽപന്തുകളിയിൽ ഖത്തർ യുവരക്തത്തിന് ചരിത്രനിമിഷം. അടുത്ത വർഷം പോളണ്ടിൽ നടക്കുന്ന ഫിഫ അണ്ടർ 20 ഫുട്​ബാൾ ലോകകപ്പിന്​ അന്നാബികൾ യോഗ്യത നേടി. ഇന്തോനേഷ്യയിൽ നടക്കുന്ന എ. എഫ്.സി അണ്ടർ 19 ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനലിൽ തായ്​ലൻറിനെ മൂന്നിനെതിരെ ഏഴ് ഗോളിന് മുക്കി സെമിയിൽ പ്രവേശിച്ചതോടെയാണ് യുവ ലോകകപ്പിന്​ ഖത്തർ യോഗ്യത നേടിയത്. അണ്ടർ 20 ലോകകപ്പി​​െൻറ ചരിത്രത്തിൽ നാലാം തവണയാണ് ഖത്തർ യോഗ്യത നേടുന്നത്. 1981, 1995, 2015 വർഷങ്ങളിലാണ് ഖത്തർ മുമ്പ് അണ്ടർ 20 ലോകകപ്പ്​ കളിച്ചത്​.

ജക്കാർത്തയിലെ പുൽമൈതാനത്ത്​ തുടക്കം മുതൽ ആധിപത്യം നേടിയ ഖത്തറിനെ രണ്ടാം നിരയിൽ വിറപ്പിച്ച ശേഷമാണ്​ തായ്​ലൻറ്​ കീഴടങ്ങിയത്​. നിശ്​ചിത സമയത്ത്​ മൂന്ന്​ ഗോൾ വീതം നേടി തുല്യതയിലായതോടെ അധിക സമയ​േത്തക്ക്​ നീണ്ട മത്സരത്തിൽ നാല്​ ഗോളുകൾ നേടിയാണ്​ എ.എഫ​്​.സി അണ്ടർ 19 സെമിയും ലോകകപ്പ്​ ബർത്തും ഖത്തർ ഉറപ്പിച്ചത്​.മത്സരത്തി​​െൻറ തുടക്കം മുതൽ ഖത്തറി​​െൻറ ആധിപത്യമായിരുന്നു ജക്കാർത്തയിലെ പുൽമൈതാനത്ത് കണ്ടത്. 13ാം മിനുട്ടിൽ ഹാഷിം അലി ഖത്തറിനെ മുന്നിലെത്തിച്ചു.

ഏഴ് മിനിറ്റിന്​ ശേഷം നാസർ അൽ യസീദി അന്നാബികളുടെ ലീഡ് ഇരട്ടിയാക്കി. രണ്ട് ഗോൾ ലീഡുമായാണ് ഖത്തർ ആദ്യ പകുതി അവസാനിപ്പിച്ചത്​. ഇടവേളക്ക് ശേഷം ഉണർന്നു കളിച്ച തായ്​ലൻറ്​ ഒരുഗോൾ മടക്കി. 48ാം മിനുട്ടിലായിരുന്നു തായ്​ലൻറി​​െൻറ ആദ്യഗോൾ പിറന്നത്. 61ാം മിനുട്ടിൽ ഖത്തർ താരങ്ങളുടെ പിഴവിൽ നിന്ന് തായ്​ലൻറ് വീണ്ടും ഗോൾ നേടിയതോടെ സെമിയും ലോകകപ്പ് പ്രതീക്ഷകളും തുലാസിലായി. 80ാം മിനുട്ടിൽ തായ്​ലൻറ് മൂന്നാം ഗോളും ലീഡും സ്വന്തമാക്കി. പ്രതീക്ഷകൾ അവസാനിച്ചു എന്ന്​ കരുതിയ സമയത്താണ്​ അഹ്മദ് അൽ ഹമവൻദേ രക്ഷക വേഷത്തിൽ എത്തിയത്​. മത്സരം അവസാനിക്കാൻ മൂന്ന്​ മിനിറ്റ്​ മാത്രം അവശേഷിക്കവേ ഹമവൻദേ ലക്ഷ്യം കണ്ടതോടെ മത്സരം അധിക സമയത്തേക്ക്​ നീളുകയായിരുന്നു.

എക്സ്​ട്രാ ടൈമിൽ ഖത്തർ ടീം തായ്​ലൻറിനെ വട്ടം കറക്കിക്കൊണ്ടിരുന്നു. 99ാം മിനുട്ടിൽ അബ്​ദുൽ റഷീദ് ഉമറുവും 106ാം മിനുട്ടിൽ ഖാലിദ് വലീദും ഗോൾ നേടി ഖത്തറിന് മികച്ച ലീഡ് സമ്മാനിച്ചു. 117ാം മിനുട്ടിൽ ഉമറു വീണ്ടും ലക്ഷ്യം കണ്ടു. അധിക സമയം അവസാനിക്കാൻ പോകുന്നതിനിടെ യൂസുഫ് അയ്മൻ തായ്​ലൻറി​​െൻറ പെട്ടിയിലെ അവസാന ആണിയുമടിച്ചു. എ.എഫ്.സി അണ്ടർ 19 ചാമ്പ്യൻഷിപ്പി​​െൻറ സെമിയിൽ പ്രവേശിക്കുകയും അണ്ടർ 20 ലോകകപ്പിന്​ യോഗ്യത നേടുകയും ചെയ്ത ഖത്തർ ടീമിനെ പ്രമുഖരടക്കം നിരവധി ആളുകൾ അഭിനന്ദിച്ചു. ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനി, സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി എന്നിവർ ഖത്തറിന് അഭിനന്ദമറിയിച്ചവരിൽ പ്രധാനികളാണ്.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.