‘കോടതി വിധികൾ നീതി തേടുന്നുവോ’ സംവാദം നടത്തി

ദോഹ: ഇന്ത്യയിൽ സമീപ കാലത്തെ കോടതി വിധികളുടെ പശ്ചാത്തലത്തിൽ സ​​െൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) മദീന ഖലീഫ സോൺ സംവാദം സംഘടിപ്പിച്ചു. സ്വവർഗ രതി, ലിംഗനീതി, ശബരിമല സ്​ത്രീ പ്രവേശം എന്നീ വിഷയങ്ങളി​െ​ല കോടതി വിധികളുടെ പശ്ചാത്തലത്തിലാണ് ടേബ്ൾ ടോക്ക് സംവാദം സംഘടിപ്പിച്ചത്. മൻസൂറയിലെ കേന്ദ്ര ആസ്​ഥാനത്ത് നടന്ന പരിപാടിയിൽ മുഹമ്മദ് ഷബീർ ചർച്ചക്ക്​ നേതൃത്വം നൽകി.
ചന്ദ്രമോഹൻ, നിജാം, സുനിൽ കോട്ടയം, വൽസൻ നായരമ്പലം, സലാഹുദ്ദീൻ ചേരാവളളി, അബ്​ദുല്ല, അബ്​ദുൽ ഗഫൂർ, ഷിബു ഫിലിപ്സ്​, അഫ്സൽ, അനിൽ ഏറ്റുമാനൂർ, ജൗഹർ എന്നിവർ സംസാരിച്ചു. കെ.ടി അബ്​ദുറഹ്മാൻ ഉപസംഹരിച്ചു. സാക്കിർ സ്വാഗതവും അശ്റഫ് മേച്ചേരി നന്ദിയും പറഞ്ഞു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.