സുഷമ സ്വരാജ്​ എത്തി; വിദേശകാര്യ മന്ത്രിയായ ശേഷം ആദ്യമായി

ദോഹ: നാല്​ ദിവസം നീളുന്ന ഗൾഫ്​ സന്ദർശനത്തി​​​​െൻറ തുടക്കമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്​ ഖത്തറിലെത്തി. ഞായറാഴ്​ച ​ൈവകുന്നേരത്തോടെ ദോഹയിലെത്തിയ സുഷമ സ്വരാജിന്​ ഉൗഷ്​മള സ്വീകരണമാണ്​ ലഭിച്ചത്​. വിദേശകാര്യ മന്ത്രിയായ ശേഷം ആദ്യമായാണ്​ സുഷമ ഖത്തർ സന്ദർശിക്കുന്നത്​. വിമാനത്താവളത്തിൽ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറല്‍ അഹമ്മദ് ഹസന്‍ അല്‍ അഹമ്മദി, ചീഫ് ഓഫ് പ്രോട്ടോകോള്‍ ഇബ്രാഹീം യൂസുഫ് അബ്​ദുല്ല ഫക്രു, ഖത്തര്‍ എയര്‍വേസ്​ സി.ഇ.ഒ അക്​ബർ അൽ ബാക്കിർ എന്നിവർ സ്വീകരിച്ചു. ഖത്തറിലെ ഇന്ത്യൻ അംബാസഡർ പി. കുമരനും സന്നിഹിതനായിരുന്നു. രണ്ട്​ ദിവസം ഖത്തറിൽ തങ്ങളുന്ന സുഷമ സ്വരാജ്​ തുടർന്ന്​ കുവൈത്തും സന്ദർശിക്കും.

ഏഴ്​ ലക്ഷത്തിലധികം ഇന്ത്യക്കാർ പ്രവാസികളായുള്ള ഖത്തർ, പ്രകൃതി വാതക മേഖലയിൽ സുപ്രധാന പങ്കാളിയുമാണ്​. ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദ ബന്ധം കൂടുതൽ ഉൗഷ്​മളമാക്കുകയും ഉൗർജം, വ്യാപാരം, നയതന്ത്രം തുടങ്ങിയ മേഖലകളിൽ ബന്ധം ശക്​തി​പ്പെടുത്തുകയുമാണ്​ സുഷമ സ്വരാജി​​​െൻറ സന്ദർശന ലക്ഷ്യം. അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽ റഹ്​മാൻ ആൽഥാനി എന്നിവരുമായി സുഷമ സ്വരാജ്​ ചർച്ച നടത്തും. തിങ്കളാഴ്​ച വൈകുന്നേരം ഇന്ത്യൻ പ്രവാസി സമൂഹത്തിലെ പ്രമുഖരുമായും കൂടിക്കാഴ്​ച നടത്തുന്നുണ്ട്​. ഒക്​ടോബർ 30, 31 തീയതികളിൽ സുഷമ സ്വരാജ്​ കുവൈത്തിലും സന്ദർശനം നടത്തും.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.