ദോഹ: സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സക്ക് അല്ലാതെ ഫീസുകൾ ഇൗടാക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിെൻറ വിലക്ക്. ഇത് സംബന്ധിച്ച അറിയിപ്പ് എല്ലാ കേന്ദ്രങ്ങളിലും ഇതിനകം അയച്ച് കഴിഞ്ഞതായി ബന്ധപ്പെട്ടവർ അറിയിച്ചു. രജിസ്േട്രഷൻ ഫീസ്, സർട്ടിഫിക്കറ്റുകൾക്ക് ഈടാക്കിയിരുന്ന ഫീസ്, രജിസ്േട്രഷൻ പുതുക്കുന്നതിനുള്ള ഫീസ് തുടങ്ങിയവ വാങ്ങരുതെന്ന നിർദേശമാണ് മന്ത്രാലയം നൽകിയത്. നേരത്തെ തന്നെ ഈ നിയമം നിലവിലുണ്ടെങ്കിലും പല സ്ഥാപനങ്ങളും പാലിക്കാറില്ല എന്ന ആരോപണം ഉയർന്നതോടെയാണ് കർശന ഉത്തരവ് പുറത്തിറക്കിയത്.
ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട മുഴുവൻ ഫീസുകളും എല്ലാവരും കാണുന്ന സ്ഥലങ്ങളിൽ നിർബന്ധമായും പ്രദർശിപ്പക്കണമെന്ന് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാന ശസ്ത്രക്രിയകൾക്ക് അല്ലാതെ ഡോക്ടർമാരെ ബുക്ക് ചെയ്യുന്നതും ഇനി മുതൽ പാടില്ലെന്നും സർക്കുലർ മുന്നറിയിപ്പ് നൽകുന്നു. ഇൗ വ്യവസ്ഥകൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കും. പരാതികൾ ലഭിക്കുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തി നിയമ ലംഘനം തെളിയിക്കപ്പെട്ടാൽ ലൈസൻസ് തടയുന്നത് ഉൾപ്പടെ നിയമ നടപടി സ്വീകരിക്കും. രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ ബന്ധപ്പെട്ട വിഭാഗം നിരന്തരമായി പരിശോധന നടത്തി വരികയാണ്. നിലവിൽ ഡോകട്ർ, നഴ്സ്, ടെക്നീഷ്യൻ എന്നിവരടക്കം അടക്കം രാജ്യത്ത് 35000 ജീവനക്കാരാണ് ആരോഗ്യ മേഖലയിൽ തൊഴിൽ ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.