ദോഹ: വായനയുടെ ലോകത്ത് പുത്തൻ അനുഭവം പകർന്ന ഖത്തർ ലിജിറ്റൽ ലൈബ്രറി നാല് വർഷം പിന്നിടുന്നു. അറബ് സമൂഹത്തിെൻറ ചരിത്രവും സംസ്കാരവും കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനൊപ്പം സൂക്ഷിച്ചുവെക്കുന്നതിലും ലൈബ്രറി നിർണായക പങ്കാണ് വഹിക്കുന്നത്. ഖത്തർ ഡിജിറ്റൽ ലൈബ്രറിയിൽ നിലവിൽ 15 ലക്ഷം പേജുകൾ സൗജന്യമായി വായിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. അറബിയിലും ഇംഗ്ലീഷിലുമുള്ള ഇൗ ഒാൺെലെൻ ഇടത്തിൽ ഇതുവരെ 12 ലക്ഷം പേരാണ് വായനക്കാരായി എത്തിയത്. ഒരു കോടിയിലധികം പേരാണ് സൈറ്റ് സന്ദർശിച്ചത്. ഖത്തർ ഫൗണ്ടേഷനും ബ്രിട്ടീഷ് ലൈബ്രറിയും ഖത്തർ നാഷനൽ ലൈബ്രറിയും തമ്മിലെ ധാരണ പ്രകാരം നാല് വർഷം മുമ്പാണ് ഖത്തർ ഡിജിറ്റൽ ലൈബ്രറി ആരംഭിച്ചത്.
കഴിഞ്ഞ ദിവസം നടന്ന നാലാം വാർഷികാഘോഷത്തിൽ ഖത്തർ ഫൗണ്ടേഷൻ സി.ഇ.ഒയും വൈസ് ചെയർപേഴ്സണുമായ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനി സംബന്ധിച്ചു. ഇൗ നാലു വർഷത്തിനുള്ളിൽ ഖത്തർ ഡിജിറ്റൽ ൈലബ്രറി എത്ര മികച്ച സേവനമാണ് നൽകിയതെന്ന് നമ്മൾ കണ്ടതായും അവർ പറഞ്ഞു. ലോകത്തിലെ മികച്ച ചരിത്രകാരൻമാർക്കും ഗവേഷകർക്കും അറബ് ലോകത്തെയും ഖത്തറിനെയും മധ്യകാല അറബ് ശാസ്ത്രത്തെയും കുറിച്ച് പഠിക്കാൻ ഏകീകൃത ഇടം ഒരുക്കുന്നതിന് ലൈബ്രറി പങ്കുവഹിച്ചു. എെൻറ മാതാവും ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സണുമായ ശൈഖ മോസ ബിൻത് നാസറിെൻറ കാഴ്ചപ്പാടിലൂടെയാണ് ഡിജിറ്റൽ ലൈബ്രറി ആരംഭിക്കുന്നതെന്നും ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനി പറഞ്ഞു. ചരിത്രകാരൻമാർക്കും ചരിത്ര വിദ്യാർഥികൾക്കും സുപ്രധാന രേഖകളാണ് ലൈബ്രറി വഴി ലഭ്യമാകുന്നത്. ഗൾഫിനെക്കുറിച്ചും അറബ് ചരിത്രത്തെ കുറിച്ചും പഠിക്കുന്നവർക്ക് ഇത് ഏറെ പ്രയോജനപ്രദവുമാണ്. ബ്രിട്ടീഷ് ലൈബ്രറിയുമായുളള കരാർ പ്രകാരം അടുത്ത വർഷം ആദ്യത്തോടെ പങ്കാളിത്തത്തിെൻറ മൂന്നാം ഘട്ടം ആരംഭിക്കും. ഇതിലൂടെ പത്ത് ലക്ഷത്തോളം പേജുകൾ കൂടി കൂട്ടിച്ചേർക്കപ്പെടും. തുർക്കി, ഫ്രാൻസ്, നെതർലാൻറ്സ്, ഇന്ത്യ, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള പങ്കാളികളിൽ നിന്നുള്ള രേഖകൾ ലഭിക്കുന്നതോടെ ശേഖരം വിപുലമാകുമെന്നും അവർ പറഞ്ഞു.
ബ്രിട്ടീഷ് ലൈബ്രറിയിലെ സുപ്രധാന ചരിത്ര രേഖകളും മറ്റും ജനങ്ങൾക്ക് സൗജന്യമായി വീക്ഷിക്കാൻ അവസരം ഒരുക്കുന്നതാണ് അറബിക്, ഇംഗ്ലീഷ് ഭാഷകളിലുള്ള ഇൗ വെബ്സൈറ്റ്. ഗൾഫ് ചരിത്രവുമായി ബന്ധപ്പെട്ട രേഖകളും മറ്റ് അടയാളങ്ങളും അറബിക് ശാസ്ത്ര കൈയെഴുത്ത് പ്രതികളുമെല്ലാം സൗജന്യമായി ലഭ്യമാക്കുകയാണ് ഇൗ ഡിജിറ്റൽ ഇടത്തിൽ. നേരത്തേ ബ്രിട്ടീഷ് ലൈബ്രറിയുടെ റീഡിങ് റൂമുകളിലൂടെ മാത്രം ലഭിച്ചിരുന്ന ഇവ ഗവേഷകർക്കും വിദ്യാർഥികൾക്കും പണ്ഡിതർക്കും അടക്കം ലോകത്തിലെ മൊത്തം ആളുകളിേലക്കും എത്തിക്കുകയെന്ന ലക്ഷ്യമാണ് ഡിജിറ്റൽ ലൈബ്രറിയിലൂടെ സാധിച്ചത്. ബ്രിട്ടീഷ് ലൈബ്രറിയുടെ ഡിജിറ്റലൈസേഷൻ സ്റ്റുഡിയോ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനി സന്ദർശിക്കുകയും ഗൾഫ് ചരിത്രവുമായി ബന്ധമുള്ള രേഖകൾ വീക്ഷിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.