കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സിഷെൽസിൽ ഖത്തർ ഒരുക്കിയ ഫീൽഡ്​ ആശുപത്രി

സിഷെൽസിൽ ആശുപത്രിയൊരുക്കി ഖത്തർ

ദോഹ: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സിഷെൽസിലേക്ക് ഖത്തറി‍െൻററ സഹായ ഹസ്​തം. കോവിഡ് മഹാമാരിയെ തുടർന്ന് ആരോഗ്യ മേഖലയിൽ പ്രതിസന്ധി നേരിടുന്ന സിഷെൽസിൽ 60 കിടക്കകളോട് കൂടിയ ഫീൽഡ്​ ആശുപത്രി തയാറാക്കി. പ്രതിരോധ മന്ത്രാലയത്തി‍െൻറ സഹായത്തോടെ ഖത്തർ ഡെവലപ്മെൻറ് ഫണ്ടാണ് എയർ ബ്രിഡ്ജ് വഴി സിഷെൽസിലേക്കുള്ള സഹായമെത്തിച്ചത്.

സിഷെൽസിലെത്തിച്ച ഫീൽഡ് ആശുപത്രി, ഹെൽത്ത് കെയർ ഏജൻസി സി.ഇ.ഒ ഡാനി ലുവാങെ, വിദേശകാര്യ മന്ത്രാലയം നയതന്ത്ര വിഭാഗം മേധാവി ലിൻഡി ഏണസ്​റ്റ തുടങ്ങിയ ഉന്നത ഉദ്യോഗസ്​ഥരും വിദേശകാര്യ മന്ത്രാലയത്തിൽനിന്നുള്ള ജീവനക്കാരും ചേർന്ന് സ്വീകരിച്ചു. കോവിഡ് പ്രതിസന്ധികളിൽ പെട്ടുഴലുന്ന സഹോദര, സൗഹൃദ രാഷ്​ട്രങ്ങളിലേക്കുള്ള ഖത്തറി‍െൻറ സഹായങ്ങളുടെ ഭാഗമായാണ് സിഷെൽസിൽ ആശുപത്രി ഒരുക്കിയത്​.

കോവിഡ് തീർത്ത പ്രതിസന്ധികൾക്കെതിരായ ഖത്തറി‍െൻറ പോരാട്ടങ്ങളുടെ ഭാഗമായാണ് ഇതെന്ന്​ ഖത്തർ ഡെവലപ്മെൻറ് ഫണ്ട് ഡയറക്ടർ ജനറൽ ഖലീഫ ബിൻ ജാസിം അൽ കുവാരി പറഞ്ഞു. ലോക ജനതയെ ഒന്നടങ്കം ബാധിച്ച കോവിഡ് മഹാമാരിക്കെതിരായ പോരാട്ടങ്ങളിൽ ഖത്തർ മുൻപന്തിയിലാണ്. നിരവധി രാജ്യങ്ങളിലേക്കാണ് ഖത്തർ ഇതിനകം അടിയന്തര മെഡിക്കൽ സഹായമെത്തിച്ചത്. 

Tags:    
News Summary - Qatar prepares hospital in Seychelles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.