ഗസ്സയിലെ ദരിദ്ര രോഗികൾക്ക് ശസ്​ത്രക്രിയ പദ്ധതിയുമായി ഖത്തർ

ദോഹ: ഗസ്സയിലെ ദരിദ്രരായ രോഗികൾക്ക് ശസ്​ത്രക്രിയ പദ്ധതിയുമായി ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി. കാർഡിയോതൊറാസിസ്​ ശസ്​ത്രക്രിയ, കാർഡിയോവാസ്​കുലർ ശസ്​ത്രക്രിയ, ഓർത്തോപീഡിക്സ്​, യൂറോളജി തുടങ്ങി ജീവൻരക്ഷാ ശസ്​ത്രക്രിയകൾക്കാണ് സൊസൈറ്റി സാമ്പത്തിക വൈദ്യസഹായ പിന്തുണ നൽകുന്നത്. 789,142 ഡോളറാണ് പദ്ധതിക്ക് വകയിരുത്തിയിരിക്കുന്നത്.

ഗസ്സയിലെ ആരോഗ്യമേഖലയുടെ വളർച്ച, ഫലസ്​തീനികൾക്ക് ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങൾ ഉറപ്പുവരുത്തുക, ഗസ്സക്ക് നേരെയുള്ള ഉപരോധത്തി‍െൻറ ദുരിതം കുറക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പദ്ധതിയെന്ന് ഗസ്സയിലെ ഖത്തർ റെഡ്ക്രസൻറ് ഓഫിസ്​ മേധാവി ഡോ. അക്റം നാസർ പറഞ്ഞു.

ഗസ്സയിലെ രോഗികളുടെ ശസ്​ത്രക്രിയകൾക്കായി സ്​പെഷലിസ്​റ്റ്​ ഡോക്ടർമാരുമായി ഖത്തർ റെഡ്ക്രസൻറ് കരാർ ഒപ്പുവെച്ചിട്ടുണ്ട്​. പ്രാദേശിക മെഡിക്കൽ ജീവനക്കാർക്ക് പരിശീലനം ഉറപ്പാക്കിയിട്ടുണ്ട്​.

വിദഗ്ധ ശസ്​ത്രക്രിയകൾക്കായി വിദേശത്തേക്ക് പോകാനിരിക്കുന്നവരുടെ ആവശ്യങ്ങൾ സ്വദേശത്തുതന്നെ പൂർത്തീകരിക്കാനും ആശുപത്രികളിലെ ദീർഘകാലമായുള്ള ചികിത്സ കാത്തിരിപ്പ് സമയം കുറക്കാനും പദ്ധതി ഏറെ പ്രയോജനപ്പെടും. ഇത് പൊതുജനാരോഗ്യ മന്ത്രാലയത്തി‍െൻറയും രോഗികളുടെയും സാമ്പത്തിക പ്രയാസങ്ങൾ ദൂരീകരിക്കുന്നതിനും സഹായിക്കും. ഗസ്സ ആശുപത്രിയിൽ തടസ്സമില്ലാതെ ആരോഗ്യസേവനം ഉറപ്പുവരുത്താനും പദ്ധതി ഗുണകരമാകും.

Tags:    
News Summary - Qatar launches surgery on poor patients in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.