ഖത്തറിൽ നിന്ന്​ കേരളത്തിലേക്ക് സൗജന്യ വിമാന യാത്രയൊരുക്കാൻ​ പ്രവാസി കോഡിനേഷൻ  കമ്മിറ്റി

ദോഹ:  കോവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിലേക്ക് പോകാൻ പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്കായി ഖത്തറി​െല  വിവിധപ്രവാസി സംഘടനകളുടെ സംയുക്ത സമിതിയായ പ്രവാസി കോർഡിനേഷൻ കമ്മറ്റി അവസരം ഒരുക്കുന്നു. തൊഴിൽ നഷ്ടപ്പെട്ടവർ, രോഗികൾ, സന്ദർശക വിസയിലെത്തി വിസാ കാലാവധി കഴിഞ്ഞവർ എന്നിവരെയാണ് യാത്രക്കായി  പരിഗണിക്കുക. ഇൻകാസ്, സംസ്കൃതി, കെ.എംസി.സി, കൾച്ചറൽ ഫോറം,  ഇന്ത്യൻ സോഷ്യൽ ഫോറം, ഖത്തർ ഇന്ത്യൻ  ഇസ്​ലാഹി സ​െൻറർ,സ​െൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി, ഖത്തർ ഇന്ത്യൻ ഫ്രട്ടേണിറ്റി ഫോറം, സിജി ഖത്തർ,  ഫോക്കസ്  ഖത്തർ, ചാലിയാർ ദോഹ എന്നീ സംഘടനകളും അഭ്യുദയകാംക്ഷികളുമാണ് ഈ സംരംഭവുമായി സഹകരിക്കുന്നത്.

ഈ  മാസം അവസാനത്തോടെ കൊച്ചിയിലേക്കായിരിക്കും സൗജന്യ സർവീസ് ഒരുക്കുകയെന്ന് കോർഡിനേഷൻ കമ്മറ്റി  ഉപസമിതി അറിയിച്ചു. യോഗത്തിൽ ചെയർമാൻ അഡ്വ. നിസ്സാർ കൊച്ചേരി അധ്യക്ഷത വഹിച്ചു വൈസ് ചെയർമാരായ  കെ.സി അബ്ദുല്ലത്തീഫ് , സമീർ ഏറാമല, ജനറൽ കൺവീനർ വി.സി മശ്ഹൂദ് മറ്റ് ഭാരവാഹികളായ സാദിഖ് ചെന്നാടൻ,  സമീൽ  അബ്ദുൽ വാഹിദ് ചാലിയം, മുഹമ്മദ് ഫൈസൽ, അമീൻ ആസിഫ് എന്നിവർ സംബന്ധിച്ചു. മേൽ പറഞ്ഞ യോഗ്യതയുള്ളവർ ജൂൺ 21ന്​ വൈകുന്നേരം ഏഴിന്​ മണിക്ക് മുമ്പ് അഡ്വ. നിസാർ കോച്ചേരിയെ 5581 3105  എന്ന നമ്പറിലോ pccqatar20@gmail.com എന്ന മെയിലിലോ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. പൊതു  പ്രവർത്തകർക്കും അർഹരായവരെ നിർദേശിക്കാം.

Tags:    
News Summary - Qatar-Kerala flight-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.