ദോഹ: കുടിയേറ്റ തൊഴിലാളികളുടെ സംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്തുന്നതിന് ഖത്തർ പ്രതിജ്ഞാബദ്ധമാണെന്ന് തൊഴിൽമന്ത്രാലയം അസി. അണ്ടർ സെക്രട്ടറി മുഹമ്മദ് ഹസൻ അൽ ഉബൈദലി. ഇൻറർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐ.ഒ.എം) സ്ട്രാറ്റജി ഫോർ ദി ഗൾഫ് കൺട്രീസ് 2021- 24ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര കുടിയേറ്റ സംഘടനയും ഗൾഫ് രാജ്യങ്ങളുടെ സംയുക്ത കൂട്ടായ്മയും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് 2021-24 കാലയളവിലേക്കുള്ള പുതിയ സ്ട്രാറ്റജി ആരംഭിച്ചിരിക്കുന്നത്.
ഐ.ഒ.എമ്മുമായി സഹകരണം ശക്തമാക്കുന്നതിനും ഗൾഫ് രാജ്യങ്ങളുമായുള്ള സഹകരണത്തിന് പിന്തുണ നൽകുന്നതിനും ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും മുഹമ്മദ് ഹസൻ അൽ ഉബൈദലി പറഞ്ഞു. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായുള്ള ഖത്തറിന്റെ പ്രതിബദ്ധത പ്രയോഗതലത്തിലാണെന്നും കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിലും അവരുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പുവരുത്തുന്നതിലും രാജ്യം ബദ്ധശ്രദ്ധ വഹിക്കുമെന്നും അദ്ദേഹം ആവർത്തിച്ചു. ദോഹ: കുടിയേറ്റ തൊഴിലാളികളുടെ സംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്തുന്നതിന് ഖത്തർ പ്രതിജ്ഞാബദ്ധമാണെന്ന് തൊഴിൽമന്ത്രാലയം അസി. അണ്ടർ സെക്രട്ടറി മുഹമ്മദ് ഹസൻ അൽ ഉബൈദലി.
ഇൻറർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐ.ഒ.എം) സ്ട്രാറ്റജി ഫോർ ദി ഗൾഫ് കൺട്രീസ് 2021- 24ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര കുടിയേറ്റ സംഘടനയും ഗൾഫ് രാജ്യങ്ങളുടെ സംയുക്ത കൂട്ടായ്മയും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് 2021-24 കാലയളവിലേക്കുള്ള പുതിയ സ്ട്രാറ്റജി ആരംഭിച്ചിരിക്കുന്നത്.
ഐ.ഒ.എമ്മുമായി സഹകരണം ശക്തമാക്കുന്നതിനും ഗൾഫ് രാജ്യങ്ങളുമായുള്ള സഹകരണത്തിന് പിന്തുണ നൽകുന്നതിനും ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും മുഹമ്മദ് ഹസൻ അൽ ഉബൈദലി പറഞ്ഞു. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായുള്ള ഖത്തറിന്റെ പ്രതിബദ്ധത പ്രയോഗതലത്തിലാണെന്നും കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിലും അവരുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പുവരുത്തുന്നതിലും രാജ്യം ബദ്ധശ്രദ്ധ വഹിക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.