ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ബെൽജിയം സന്ദർശനത്തിെൻറ ഭാഗമായി വ്യോമ ഗതാഗതം, വിദ്യാഭ്യാസം മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ സഹകരണ കരാറിൽ ഒപ്പുവെച്ചു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ബെൽജിയം പ്രധാനമന്ത്രി ചാൾസ് മൈക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇരുരാജ്യങ്ങൾക്കുമിടയിൽ വ്യോമ ഗതാഗതം ആരംഭിക്കുന്നതിനുള്ള നടപടികളെടുക്കുന്നതിന് സഹായിക്കുന്ന കരാറിൽ ഖത്തറിന് വേണ്ടി ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറ ഹ്മാൻ ആൽഥാനി ഒപ്പുവെച്ചു. ഇരുരാജ്യങ്ങളിലെയും അംഗീകൃത വിമാന കമ്പനികൾക്ക് വാണിജ്യാടിസ്ഥാനത്തിൽ വിമാന സർവീസ് നടത്തുന്നതിന് കരാർ അംഗീകാരം നൽകും.
വിദ്യാഭ്യാസ മേഖലയിൽ ഇരുരാജ്യങ്ങൾക്കുമിടയിലെ അക്കാദമിക്, ഗവേഷണ സാധ്യതകൾ വിശാലമാക്കുന്നതിനും കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനുമായി ഖത്തർ യൂനിവേഴ്സിറ്റിയും ബെൽജിയത്തിലെ ഹാസെ ൽറ്റ് യൂനിവേഴ്സിറ്റിയും തമ്മിൽ സഹകരണ കരാറിൽ ഒപ്പിട്ടു. ബെൽജിയം–ഖത്തർ രാജ്യങ്ങൾക്കിടയിൽ ഗവേഷണമേഖലയിലെ സഹകരണം, ഗവേഷകരുടെയും വിദ്യാർഥികളുടെയും ഫാക്കൽറ്റി അംഗങ്ങളുടെയും സന്ദ ർശനം, പഠന രംഗത്തെ അനുഭവങ്ങൾ പങ്കുവെക്കുക തുടങ്ങിയവയും കരാറിെൻറ ഫലമായി നടപ്പിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.