ദോഹ: അടുത്ത വർഷം റഷ്യയിൽ നടക്കാനിരിക്കുന്ന ലോക കപ്പും 2022 ദോഹയിൽ നടക്കാനിരിക്കുന്ന ലോക കപ്പും യഥാ സമയം തന്നെ നടക്കുമെന്ന് ഫിഫ അറിയിച്ചു. ഗൾഫ് മേഖലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് 2022ൽ നടക്കാനിരിക്കുന്ന ദോഹ ലോക കപ്പ് മാറ്റി വെക്കണമെന്ന്ചില കോണുകളിൽ നിന്നുള്ള ആവശ്യം അംഗീകരിക്കാൻ കഴിയാത്തതാണെന്ന് ഫിഫ സെക്രട്ടറി ജനറൽ ഫാത്വിമ സമൂറ വ്യക്തമാക്കി.
ലോക കപ്പ് ഖത്തറിൽ നടക്കുന്നത് തടയാനുള്ള ശ്രമങ്ങളെ ശക്തമായി എതിർത്ത് കൊണ്ട് മൈക്കിൾ ഗാർസിയ പുറത്ത് വിട്ട റിപ്പോർട്ട് ഫിഫ അംഗീകരിക്കുന്നതായി സെക്രട്ടറി ജനറൽ അറിയിച്ചു. നേരത്തെ ദോഹ ലോക കപ്പ് സംഘാടക സമിതിയും ഈ റിപ്പോർട്ടിനെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.