ഖത്തർ എനർജിയും കൊണോകോ ഫിലിപ്സും തമ്മിലെ ധരണപത്രത്തിൽ ഒപ്പുവെച്ച ശേഷം ഊർജമന്ത്രി സാദ് ഷെരിദ അൽ കഅബി
ദോഹ: ഖത്തർ എനർജിയുടെ ദ്രവീകൃത പ്രകൃതിവാതക പദ്ധതിയായ നോർത്ത് ഫീൽഡ് വിപുലീകരണത്തിൽ മൂന്നാമത്തെ പങ്കാളിയായി കൊണോകോ ഫിലിപ്സിനെ പ്രഖ്യാപിച്ചു. ടോട്ടൽ എനർജീസ്, എനി തുടങ്ങിയ ആഗോള വാതക-ഊർജ കമ്പനികൾക്കു പിന്നാലെയാണ് അമേരിക്ക ആസ്ഥാനമായ കൊണോകോ ഫിലിപ്സിനെ അടുത്ത പങ്കാളിയായി പ്രഖ്യാപിച്ചത്. ദോഹയിൽ നടന്ന ചടങ്ങിൽ ഖത്തർ എനർജി സി.ഇ.ഒയും ഊർജമന്ത്രിയുമായ സാദ് ഷെരിദ അൽ കഅബിയും കൊണോകോ സി.ഇ.ഒ റ്യാൻ ലാൻസും കരാറിൽ ഒപ്പുവെച്ചു. ഖത്തർ എനർജിക്ക് 75 ശതമാനവും കൊണോകോക്ക് 25 ശതമാനവും പങ്കാളിത്തമുള്ള സംയുക്ത സംരംഭം രൂപവത്കരിച്ചാണ് അമേരിക്കൻ കമ്പനിയുടെ പങ്കാളിത്തം സംബന്ധിച്ച് ധാരണയായത്. എൻ.എഫ്.ഇ പദ്ധതിയുടെ 12.5 ശതമാനമായിരിക്കും ഈ സംരംഭത്തിന്റെ ഉടമസ്ഥത. ആകെ നിർമാണശേഷിയിൽ 32 ദശലക്ഷം ടൺ പ്രകൃതി വാതകം വരെ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.