ഖത്തറിൽ 250 പേർക്കുകൂടി കോവിഡ്​

ദോഹ: ഖത്തറിൽ 250 പേർക്കുകൂടി പുതുതായി കോവിഡ്​ രോഗം സ്​ഥിരീകരിച്ചു. 16 പേർ കൂടി രോഗമുക്​തി നേടി. ഇതോടെ ആകെ രോഗ ികളുടെ എണ്ണം 1213 ആയി​. ആകെ രോഗമുക്​തർ 109 ആണ്​. 31951 പേരിലാണ്​ ആകെ പരിശോധന നടത്തിയത്​. ഇന്നലെ മാത്രം 3538 പേരിൽ പരിശോധന നടത്തിയിട്ടുണ്ട്​.

ഇതുവരെ രാജ്യത്ത്​ വൈറസ്​ സ്​ഥിരീകരിച്ചത്​ 1325 പേർക്കാണ്​. രോഗം മാറിയവരും മരിച്ചവരും അടക്കമാണിത്​. ഇതുവരെ മുന്നുപേരാണ്​ മരിച്ചത്​. അടുത്ത ദിവസങ്ങളിൽ രോഗികളുടെ എണ്ണം കൂടാൻ കാരണം കൂടുതൽ പേർക്ക്​ പരിശോധന നടത്തുന്നുവെന്നതിനാലാണെന്ന്​ ദുരന്തനിവാരണ പരമോന്നത സമിതി വക്​താവ്​ ലുൽവ അൽ ഖാതിർ പറഞ്ഞിരുന്നു.

Tags:    
News Summary - qatar covid update-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.