ദോഹ: വെസ്റ്റ് ബാങ്കില്‍ ഇസ്രായേലി കുടിയേറ്റക്കാര്‍ ഫലസ്തീനികള്‍ക്കുനേരെ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍. നിരായുധരായ ഫലസ്തീനികള്‍ക്ക് നേരെ നടക്കുന്ന തുടര്‍ച്ചയായ കുറ്റകൃത്യങ്ങളുടെ ഭാഗമാണ് ആക്രമണമെന്ന് ഖത്തര്‍ ആരോപിച്ചു.
സാധാരണക്കാരായ മനുഷ്യരുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും കുറ്റവാളികള്‍ക്കെതിരെ നടപടിയുണ്ടാകണമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഗസ്സയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കണമെന്നും 1967ലെ അതിര്‍ത്തികള്‍ പ്രകാരം സ്വതന്ത്ര ഫലസ്തീന് നിലവില്‍വരണമെന്നും ഖത്തര്‍ ആവര്‍ത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.